കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് തനിക്കെതിരെ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ദിലീപ്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ പരിഗണിക്കവേയാണ് ദിലീപ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചത്. കേസില്‍ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ വെള്ളിയാഴ്ച ഹൈക്കോടതി കേള്‍ക്കും.
ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് തനിക്കെതിരെ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേസെടുത്തിരിക്കുന്നത്. ദിലീപിന്റെ സഹോദരന് പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ താന്‍ ഗൂഢാലോചന നടത്തിയിട്ടില്ല ശാപവാക്കുകള്‍ മാത്രമാണ് പറഞ്ഞതെന്നും ആവര്‍ത്തിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇല്ലാത്ത പല കാര്യങ്ങളും എഫ്ഐആറില്‍ പറയുന്നുണ്ടെന്നും ദിലീപ് ആരോപിച്ചു. തുടര്‍ന്ന് ജഡ്ജി എഫ്ഐആര്‍ പരിശോധിച്ചു. പള്‍സര്‍ സുനിയുമാി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ.് കേസില്‍ മാപ്പ് സാക്ഷിയാക്കാന്‍ പ്രോസിക്യൂഷന് പറ്റിയ ആളെ കിട്ടിയിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകന് വാദിച്ചു.
കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിഐപി ആരെന്ന് വ്യക്തമാക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. മാപ്പ്സാക്ഷിയാകാന്‍ തയ്യാറുള്ള ആരെയെങ്കിലും ഉള്‍പ്പെടുത്താനാണ് ആ പേര് ഒഴിച്ചിട്ടിട്ടുള്ളത്. സംവിധായകന് ബാലചന്ദ്രകുമാര്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഫോണ്‍ എവിടെ. ഏത് ഡിവൈസിലാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തെന്നു വ്യക്തമാക്കുന്നില്ല. റെക്കോര്‍ഡിങ് ടാബിലാണെന്നും പിന്നീട് അത് ലാപ്ടോപ്പിലേക്കു മാറ്റിയെന്നു പറയുന്നു. സംഭാഷണം റെക്കോര്‍ഡ് ചെയ്തെന്നു പറയുന്ന ടാബ് എവിടെ എന്നു വ്യക്തമാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. സംഭാഷണം എഡിറ്റ് ചെയ്യപ്പെട്ടിണ്ടെന്ന ആരോപണവും ദിലീപിന്റെ അഭിഭാഷകന് ഉന്നയിച്ചു.
ബാലചന്ദ്രകുമാര്‍ പെന്‍ഡ്രൈവാണ് സമര്‍പ്പിച്ചിരിക്കുന്നത്. റെക്കോര്‍ഡിലെ വാക്യങ്ങള്‍ ഒന്നും പൂര്‍ണമല്ല. മുറിഞ്ഞു മുറിഞ്ഞുള്ള സംഭാഷണ ശകലങ്ങളാണ് ഇതില്‍ ഉള്ളത്. കേസിലെ പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥനാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നത്. പോലീസുകാരുടെ പേരുകള്‍ എഴുതിച്ചേര്‍ത്തതാണ്. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ബൈജു പൗലോസിനെ താന്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നില്ല. പക്ഷെ എഫ്ഐആറില്‍ ബൈജു പൗലോസിന്റെ പേരുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന് വാദിച്ചു. കേസന്വേഷിച്ച സുദര്ശന് തന്റെ ദേഹത്തു കൈവച്ചിട്ടില്ല. അതുകൊണ്ടു തന്നെ സുദര്‍ശന്റെ കൈ വെട്ടുമെന്നു താന്‍ എന്തിനാണു പറയുന്നത്.
അതേസമയം ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെടുന്നത്. 2021 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ ഉപയോഗിച്ച മൊബൈല്‍ ദിലീപ് കോടതിക്ക് കൈമാറിയിട്ടില്ലെന്നാണ് പ്രോസിക്യൂഷന് നിലപാട്. രണ്ടായിരത്തിലധികം കോളുകള്‍ ചെയ്ത ഈ മൊബൈല്‍ ഏതെന്ന് അറിയില്ലെന്ന ദിലീപിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷന് വ്യക്തമാക്കും. കേസ് എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ജാമ്യാപേക്ഷയിന്മേല് തിങ്കളാഴ്ച നടന്ന വാദത്തില്‍ ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: