നടന് രജനികാന്തിന്റെ മകള്‍ ഐശ്വര്യക്കും (Aishwaryaa Rajinikanth) കോവിഡ് സ്ഥീരീകരിച്ചു. ഒരു സ്വകാര്യ ആശുപത്രിയില്‍ ഐശ്വര്യ രജനികാന്ത് ചികിത്സ തേടിയിരിക്കുകയാണ്. ഐശ്വര്യ രജനികാന്ത് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിത്. ആശുപത്രിയില്‍ നിന്നുള്ള തന്റെ ഫോട്ടോയും ഐശ്വര്യ രജനികാന്ത് പങ്കുവെച്ചിട്ടുണ്ട്.
മുന്‍കരുതലുകള്‍ എടുത്തിട്ടും കോവിഡ് പൊസിറ്റീവായിരിക്കുകയാണ്. ആശുപത്രിയില്‍ അഡ്മിറ്റായി. മാസ്ക് ധരിക്കുകയും കോവിഡിനെതിരെയുള്ള വാക്സിന് സ്വീകരിക്കുകയും ചെയ്തു എന്നിട്ടും അസുഖം പിടിപ്പെട്ടു. എല്ലാവരും സുരക്ഷിതരാകൂവെന്ന് ഐശ്വര്യ രജനികാന്ത് പോസ്റ്റില്‍ എഴുതി. ഐശ്വര്യ രജനികാന്ത് അടുത്തിടെയാണ് ധനുഷുമായി വിവാഹ ബന്ധം വേര്‍പിരിഞ്ഞത്. വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന്റെ കാരണങ്ങള്‍ ഇതുവരെ താരങ്ങള്‍ വെളിപ്പടുത്തിയിട്ടല്ല.സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജിവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: