ന്യൂദല്‍ഹി : വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി പ്രാദേശിക ഭാഷകളില്‍ ദൂരദര്ശന് ചാനലുകള്‍ ആരംഭിക്കും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി രൂപീകരിക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കിക്കൊണ്ടാകും ഇത് പ്രവര്‍ത്തിക്കുക.
ജൈവകൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്കു. കാര്‍ഷികോല്‍പ്പന്ന സംഭരണത്തിനായി 2.73 ലക്ഷം കോടി നല്‍കും. നാല് മേഖലകളില്‍ ഊന്നിയാണ് സാമ്പത്തിക രംഗത്തെ വളര്‍ച്ചയ്ക്ക് ലക്ഷ്യമിടുന്നത്. 2000 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റെയില്‍വേ പാത കൂടി നിര്‍മ്മിക്കും. 25000 കിലോമീറ്റര്‍ നീളത്തില്‍ ലോകോത്തര നിലവാരത്തില്‍ ദേശീയപാത വികസിപ്പിക്കും.
അടുത്ത മൂന്ന് വര്‍ഷത്തില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍ കൂടി സര്‍വ്വീസ് ആരംഭിക്കും. അഞ്ച് നദികളെ ബന്ധിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കും. അടുത്ത 25 വര്‍ഷത്തെ വികസനരേഖയാണ് ഈ ബജറ്റ്. അടുത്ത അഞ്ച് വര്‍ഷത്തില്‍ 30 ലക്ഷം കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാകുമെന്നും ധനമന്ത്രി.
കഴിഞ്ഞ ബജറ്റുകളില്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തെ സാമ്പത്തികമേഖലയുടെ ഉണര്വിന് സഹായകമായി. പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിലൂടെ രാജ്യത്ത് ഗതാഗത വികസനം ഉറപ്പാക്കും. ചരക്ക് നീക്കവും, ജനങ്ങളുടെ യാത്രാ സൗകര്യവും വര്‍ധിപ്പിക്കാന്‍ ഉള്ള പദ്ധതികളും ഇതിനായി ആസൂത്രണം ചെയ്യും. ഒരു രാജ്യം ഒരു ഉത്പന്നം എന്ന നയം പ്രൊത്സാഹിപ്പിക്കും. പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താന്‍ ഈ നയം സഹായിക്കും. എല്ലാവര്ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജ്ജവും നല്കല് മുഖ്യ ലക്ഷ്യമാണെന്നും നിര്‍മല സീതാരാമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: