കൊല്‍ക്കൊത്ത: ബംഗാള്‍ ജനാധിപത്യത്തിന്റെ ഗ്യാസ് ചേംബറായി എന്ന് പ്രസ്താവിച്ചതിന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ക്ക് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വിലക്കേര്‍പ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ഇതോടെ വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ തുടരുന്ന വഴക്ക് ഒത്തുതീര്‍പ്പില്ലാത്ത അകല്ച്ചയിലേക്ക് നീങ്ങിയിരിക്കുകയാണ്. ‘ഓരോ ദിവസവും ജഗ്ദീപ് ധന്‍കര്‍ എന്നെയും ഉദ്യോഗസ്ഥരെ വിമര്‍ശിക്കുകയാണ്. അതുകൊണ്ടാണ് ഞാന്‍ എന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയത്. ‘- മമത ബാനര്‍ജി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
ഇനി മുതല്‍ ഗവര്‍ണ്ണറുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ മമത ബാനര്‍ജിയുടെ ട്വിറ്റര്‍ പേജില്‍ ഉണ്ടാകില്ല. ‘ബംഗാളില്‍ നിയമവാഴ്ചയില്ല. ഭരണാധികാരി മാത്രമാണ് ഇവിടെ ഭരിക്കുന്നത്. ഭരണഘടനയെ സംരക്ഷിക്കേണ്ടത് എന്റെ ചുമതലയാണ്,’-ബംഗാള്‍ ഗവര്‍ണര്‍ ധന്‍കര്‍ പറഞ്ഞു. ‘എങ്ങിനെയൊക്കെ അധിക്ഷേപിക്കാന്‍ ശ്രമിച്ചാല്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ കഴിയില്ലെന്നും ധന്‍കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: