കോട്ടയം: എംജി സര്‍വ്വകലാശാലയിലെ നിയമനങ്ങളില്‍ സിപിഎം ഇടപെടലിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ തിരുകി കയറ്റുന്നതുമൂലം അര്‍ഹരായവര്‍ക്ക് നിയമനം ലഭിക്കാതെ വരുകയും അഴിമതികള്‍ നടക്കുകയും ചെയ്യുന്നതായി ബിജെപി ജില്ല പ്രസിഡന്റ് ലിജിന്‍ലാല്‍ പറഞ്ഞു. കൈക്കൂലി കേസില്‍ അറസ്റിലായ ജീവനക്കാരി എല്‍സി സിപിഎം പ്രവര്‍ത്തകയായത് കൊണ്ട് ചട്ടം തിരുത്തിയാണ് നിയമനം സ്ഥിരപ്പെടുത്തിയത്.
എംജി സര്‍വ്വകലാശാലയിലെ നിയമനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സര്‍വ്വകലാശാലയിലെ സേവനങ്ങള്‍ സുതാര്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കൈക്കൂലി വാങ്ങുന്നതിന്റെ പങ്ക് സിപിഎം സംഘടന നേതാക്കന് മാര്‍ക്കും പാര്‍ട്ടിക്കും നല്കുന്നതുകൊണ്ട് പാര്‍ട്ടി സംരക്ഷിക്കുമെന്ന ഉറപ്പ് ഉള്ളതിനാലാണ് പിടിക്കപ്പെട്ടിട്ടും വളരെ നിസാര ഭാവത്തില്‍ എല്‍സി പ്രതികരിക്കുന്നതെന്നും ലിജിന്‍ലാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: