ന്യൂദല്‍ഹി: സംയോജിതവും സുസ്ഥിരവുമായ വിപുലീകരിച്ച അയല്‍പക്കത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദു മധ്യേഷ്യയാണെന്ന് ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രാദേശിക സുരക്ഷയ്ക്കും സമൃദ്ധിക്കും ഇന്ത്യയും മധ്യേഷ്യയും തമ്മിലുള്ള സഹകരണം അനിവാര്യണ്. ഇന്ത്യ- മധ്യേഷ്യ ഉച്ചകോടിയുടെ ആദ്യ യോഗത്തിനു തുടക്കം കുറിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നമ്മുടെ സഹകരണത്തിനു ഫലപ്രദമായ ഒരു ഘടന നല്‍ണം. ഇതു വിവിധ തലങ്ങളിലും വിവിധ പങ്കാളികള്‍ക്കിടയിലും പതിവ് ഇടപെടലുകളുടെ ഒരു ചട്ടക്കൂട് സ്ഥാപിക്കും. സഹകരണത്തിനായി വികസന രൂപരേഖ സൃഷ്ടിക്കുണം.ഇതിലൂടെ അടുത്ത 30 വര്‍ഷത്തേക്ക് പ്രാദേശിക സമ്പര്‍ക്കസംവിധാനത്തിനും സഹകരണത്തിനും സംയോജിത സമീപനം സ്വീകരിക്കാന്‍ ് കഴിയും. മോദി പറഞ്ഞു.
ഉഭയകക്ഷിതലത്തില്‍ എല്ലാ മധ്യേഷ്യന്‍ രാജ്യങ്ങളുമായും ഇന്ത്യക്ക് അടുത്ത ബന്ധമാണുള്ളത്തെന്ന് സൂചിപ്പിച്ച് മോദി ഒരോ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധവും എടുത്തു പറഞ്ഞു.
ഇന്ത്യയുടെ ഊര്‍ജ സുരക്ഷയിലെ സുപ്രധാന പങ്കാളിയായി മാറിയിരിക്കുകയാണ് കസാഖിസ്ഥാന്‍.
ഉസ്ബെക്കിസ്ഥാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സഹകരണത്തില്‍ സംസ്ഥാന ഗവണ്മെന്റുകളും സജീവപങ്കാളികളാണ്. ഇതില്‍ എന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തും ഉള്‍പ്പെടുന്നു.
വിദ്യാഭ്യാസമേഖലയിലും ഉയര്‍ന്ന മേഖലകളെക്കുറിച്ചുള്ള ഗവേഷണത്തിലും കിര്‍ഗിസ്ഥാനുമായി ഞങ്ങള്‍ക്ക് സജീവ പങ്കാളിത്തമുണ്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നു.
സുരക്ഷാമേഖലയില്‍ താജിക്കിസ്ഥാനുമായി ഞങ്ങള്‍ക്കു ദീര്‍ഘകാല സഹകരണമുണ്ട്. ങ്ങള് അതു ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
പ്രാദേശിക സമ്പര്‍ക്കസംവിധാന മേഖലയില്‍ തുര്‍ക്ക്മെനിസ്ഥാന്‍ ഇന്ത്യന്‍ വീക്ഷണത്തിന്റെ പ്രധാന ഭാഗമാണ്. ഇത് അഷ്ഗാബത്ത് കരാറിലെ നമ്മുടെ പങ്കാളിത്തത്തില്‍നിന്നു വ്യക്തമാണ്.
പ്രാദേശികസുരക്ഷയുടെ കാര്യത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരേ ആശങ്കയും ലക്ഷ്യങ്ങളുമാണുള്ളത്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളില്‍ നാമേവരും ആശങ്കാകുലരാണ്.
ഈ സാഹചര്യത്തില്‍, പ്രാദേശികസുരക്ഷയ്ക്കും സ്ഥിരതയ്ക്കും നമ്മുടെ പരസ്പരസഹകരണം അതീവപ്രാധാന്യമര്ഹിക്കുന്നു. നരേന്ദ്രമോദി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: