ന്യൂദല്‍ഹി: വിവിധ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന്, ഉമര്‍ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരെ അനൂകൂലിക്കുന്ന ട്വീറ്റ് ചെയ്ത തൃണമൂല്‍ എംപി മെഹുവ മൊയ്ത്രയ്ക്കെതിരെ പ്രതിഷേധം കനക്കുന്നു. റിപ്പബ്ലിക് ദിനത്തില്‍ മെഹുവ മൊയ്ത്ര നടത്തിയ ട്വീറ്റില്‍ “ഇത് സിദ്ദിഖ് കാപ്പന്റെയും ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും കൂടി റിപ്പബ്ലിക്കാണ്” എന്നാണ് മെഹുവ മൊയ്ത്ര പറയുന്നു.
എന്നാല്‍ ഇവര്‍ മൂന്നുപേരും രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കേസില്‍ ജയിലില്‍ കഴിയുന്നവരാണ്. അവരെ സ്തുതിക്കുന്ന രീതിയില്‍ നടത്തിയ ട്വീറ്റിനെതിരെ വ്യാപകപ്രതിഷേധം ഉയരുകയാണ്. ഇതില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം കഴിഞ്ഞ ദിവസം കൂടി ദല്‍ഹി ഹൈക്കോടതി ശരിവെച്ചതാണ്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലും ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലും നടത്തിയ വര്‍ഗ്ഗീയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലാണ് ദല്‍ഹി കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ കാണാന്‍ പോയ പത്രപ്രവര്‍ത്തകനായ കാപ്പന് അവിടുത്തെ സമാധാനം അട്ടിമറിക്കാന്‍ ശ്രമി്ച്ചുവെന്നാണ് കേസ്. പിന്നീട് അദ്ദേഹത്തിനെതിരെ യുഎപിഎ ചുമത്തി. ഇയാല്‍ ജയിലിലാണ്. ദല്‍ഹി കലാപത്തിന്റെ പേരിലാണ് ഉമര്‍ ഖാലിദും ജയിലില്‍ കഴിയുന്നത്.
ജയിലില്‍ കഴിയുന്ന ഇവരെ സ്തുതിച്ച് ട്വീറ്റ് ചെയ്തതിനെതിരെ ചോദ്യങ്ങള്‍ ഉയരുകയാണ്. ഭരണഘടനയെതന്നെ ചോദ്യം ചെയ്യുന്ന ഒന്നായി ഈ ട്വീറ്റ് എന്നും ആരോപണമുണ്ട്. ഇതിന്റെ പേരില്‍ മെഹുവ മൊയ്ത്രയ്ക്കെതിരെ നിയമനടപടികളെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: