ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിനിടയിലും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിടയിലും തീവ്രവാദി ആക്രമണങ്ങള്‍ നടത്താന്‍ പാകിസ്ഥാന് രഹസ്യ ഏജന്‍സിയായ ഐഎസ് ഐ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ലക്ഷ്യത്തോടെ കശ്മീര്‍, ഖലിസ്ഥാന്‍ കേന്ദ്രങ്ങളെ സജീവമാക്കിയിരിക്കുകയാണ് ഐഎസ് ഐ.
ഇതിന്റെ ഭാഗമായി ഖലിസ്ഥാന്‍ അനുകൂലതീവ്രവാദികളെയും കശ്മീരിലെ ഇന്ത്യാ വിരുദ്ധ തീവ്രവാദികളെയും ഒന്നിച്ചണിനിരത്താനാണ് കെ2 (ഖലിസ്ഥാന്‍, കശ്മീര്‍) പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. ആക്രമണം നടത്താന്‍ സാധ്യതയുള്ള തീവ്രവാദികളുടെ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ ചൊവ്വാഴ്ച ദല്‍ഹി പൊലീസ് എല്ലായിടത്തും പതിച്ചിട്ടുണ്ട്. അല്‍ ഖ്വെയ്ദ സംഘടനയിലെയും ഖലിസ്ഥാന്‍ അനൂകൂലസംഘടനകളിലെയും തീവ്രവാദികളുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പഞ്ചാബിലെയും കശ്മീരിലെയും ഇന്ത്യ വിരുദ്ധ വികാരങ്ങള്‍ മുതലാക്കുകയാണ് കെ2 ഡെസ്കുകൊണ്ട് ഉദ്ദേശിക്കുന്നത്. 350 തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറെടുത്തു നില്‍ക്കുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. റിപ്പബ്ലിക് ദിനാഘാഷോത്തിന് ആക്രമണങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ വീഡിയോ ഈ പദ്ധതിക്ക് ഐഎസ് ഐ പിന്തുണയുണ്ടെന്നതിന്റെ തെളിവാണ്.
സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന ഖലിസ്ഥാന്‍ അനുകൂല തീവ്രവാദ സംഘടനയുടെ നേതാവ് ഗുര്‍പത്വന്ത് സിങ്ങ് പന്നു പുറത്തിറക്കിയ വീഡിയോയില്‍ ഒരു ബുര്‍ഖ ധരിച്ച യുവതിയുടെ ചിത്രം കാണാം. ഈ സ്ത്രീ തന്റെ സന്ദേശത്തില്‍ കശ്മീരി സ്വാതന്ത്ര്യസേനാനികളോട് താഴ് വര വിട്ട് ജനവരി 26ന് കശ്മീരിനെയും ഖലിസ്ഥാനെയും സ്വതന്ത്രമാക്കാന്‍ ദല്‍ഹിയില്‍ എത്താനും ആഹ്വാനം ചെയ്യുന്നത് ഈ കശ്മീര്‍-ഖലിസ്ഥാന്‍ ബന്ധത്തിന്റെ തെളിവാണ്.
ഐഎസ് ഐ ഇപ്പോള്‍ കശ്മീരിന്റെയും പഞ്ചാബിന്റെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വീഡിയോകളാണ് ഉപയോഗിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: