ചണ്ഡീഗഢ്: പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോര്‍മുഖം തെളിയുകയാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎല്‍സി) സ്ഥാനാര്‍ത്ഥികള്‍ 35 ഇടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പൊരുതും. പഞ്ചാബ് നിയമസഭയില്‍ ആകെയുള്ള 70 സീറ്റുകളില്‍ 35 സീറ്റുകളിലാണ് ബിജെപിയുടെ സഖ്യകക്ഷിയായ പിഎല്‍സി മത്സരിക്കുന്നത്.
മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയായ 79-കാരന് അമരീന്ദര്‍ സിങ്ങ് പട്യാല സീറ്റില്‍ മാറ്റുരയ്ക്കും. 2002, 2007,2012,2017 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പട്യാലയില്‍ നിന്നും വിജയിച്ചു കയറിയ നേതാവാണ് അമരീന്ദര്‍ സിങ്ങ്.
പട്യാല മേഖലയില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍, മുക്ത്സറില് രണ്ടു പേരും അമൃത്സറില് മൂന്ന് പേരും ലുധിയാന മേഖലയില്‍ നാല് പേരും പിഎല്‍സിക്ക് വേണ്ടി മത്സരിക്കും. ഫത്തേഗര്‍ ചുഡിയ, കൊട്കാപുര, മന്‍സ, എസ്ബിഎസ് നഗര്‍, അമിഗ, കപൂര്‍ത്തല, ബട്ടിന്‍ഡ, തന്‍തരന്‍, ബര്‍ണാല, മലേര്‍കോട്ല, ഗുര്‍ദാസ്പൂര്‍, ജലന്ധര്‍, ഫിറോസ്പൂര്‍, ഫരീദ്കോട്ട്, ബസ്സി പതാന, ഖാര, ഗിദ്ദെര്‍ബഹ, അമര്ഗാഹ് എന്നിവിടങ്ങളില്‍ അമരീന്ദര്‍ സിങ്ങിന് പ്രതീക്ഷയുണ്ട്.
നവജോത് സിങ്ങ് സിദ്ധുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് അമരീന്ദര്‍സിങ്ങിന് മുഖ്യമന്ത്രിപദവും കോണ്‍ഗ്രസ് അംഗത്വവും രാജിവെയ്ക്കേണ്ടി വന്നത്. അന്ന് സോണിയ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റ് സിദ്ധുവിനൊപ്പം നിന്നു. ഇതോടെയാണ് അമരീന്ദര്‍ സിങ്ങ് ബിജെപിയുടെ കൂടെ ചേര്‍ന്നത്. കോണ്‍ഗ്രസിനെ പഞ്ചാബില്‍ അധികാരത്തില്‍ തിരികെയെത്തിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്ങ് ഇപ്പോള്‍ കോണ്‍ഗ്രസിനെതിരായ യുദ്ധത്തില്‍ ബിജെപിയ്ക്കൊപ്പം കൈകോര്‍ക്കുകയാണ്. മോദിയുടെ പല നയങ്ങളിലും അനുകൂല നിലപാടെടുത്തതിന് കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും അമരീന്ദര്‍സിങ്ങിനോട് അമര്‍ഷമുണ്ടായിരുന്നു. ഇതാണ് പിന്നീട് പൊട്ടിത്തെറിയില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: