കൊച്ചി : സംവിധായകന് ബാലചന്ദ്രകുമാര്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേരില്‍ തന്റെ കയ്യില്‍ നിന്നും പണം ആവശ്യപ്പെട്ടെന്ന് ദീലീപ്. നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം അറിയിച്ചത്. ഉന്നത ബന്ധമുള്ള ബിഷപ്പ് കേസില്‍ ജാമ്യത്തിനായി ഇടപെട്ടിരുന്നു. ഇതിനുള്ള പ്രതിഫലമായി രണ്ട് തവണയായി സംവിധായകന് ബാലചന്ദ്രകുമാര്‍ 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോള്‍ നിരസിച്ചു. സിനിമയില്‍ നിന്നും പിന്മാറി. ഇതിന്റെ വൈരാഗ്യമാണെന്നും ദിലീപ് ക്രൈംബ്രാഞ്ചിന് നല്കി.
ബിഷപ്പുമായി ബാലചന്ദ്രകുമാറിന് നല്ല അടുപ്പമുണ്ട്. ബിഷപ്പ് ഇടപെട്ടാല്‍ കേസില്‍ ശരിയായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ബിഷപ്പിനെ ഇടപെടുത്തിയതിനാല്‍ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായി. പിന്നാലെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നെ ഇയാളുടെ സിനിമയുമായി സഹകരിക്കണമെന്നായിരുന്നു ആവശ്യം.
വീട്ടിലെ റെയ്ഡില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത് ബാലചന്ദ്രകുമാര്‍ ബിഷപ്പിനൊപ്പം നില്ക്കുന്ന ഫോട്ടോകളും ചാറ്റുകളുടെ പ്രിന്റ് ഔട്ടുമാണ്. ബാലചന്ദ്രകുമാറിന്റെ ആവശ്യങ്ങള്‍ നിരസിച്ചപ്പോള്‍ എഡിജിപി ബി സന്ധ്യയെ ഫോണില്‍ വിളിച്ച് ചില കാര്യങ്ങള്‍ പറയുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തിയെന്നും ദിലീപ് അറിയിച്ചു.
അതേസമയം ദിലീപ് പണം നല്‍കിയത് സംവിധായകന് എന്ന നിലയിലാണ്. അത് കേസിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. നെയ്യാറ്റിന്‍കര ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ വേണ്ടിയാണെന്നും ബാലചന്ദ്രകുമാര്‍ വിഷയത്തില്‍ പ്രതികരിച്ചു. ദിലീപ് നല്കിയ സത്യവാങ്മൂലത്തില്‍ പോലീസ് അന്വേഷണം നടത്തി തെളിയക്കട്ടേയെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.
ദിലീപ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യുന്നത് മുഴുവന്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്തും. ആദ്യഘട്ടത്തില്‍ ഓരോ പ്രതികളെയും വെവ്വേറെയാണ് ചോദ്യം ചെയ്യുന്നത്. ആവശ്യമെങ്കില്‍ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാറിനേയും അന്വേഷണ സംഘം കൊച്ചിക്ക് വിളിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: