കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന് മാമി തിരോധനക്കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് സംഘം മാമിയുടെ വീട്ടിലെത്തി.നേരത്തെ കേസ് അന്വേഷിച്ച പ്രത്യേക സംഘത്തില്‍ നിന്നും അന്വേഷണ വിവരങ്ങളും സംഘം ശേഖരിക്കും
കേസ് അന്വേഷിച്ച പൊലീസിന് വീഴ്ച പറ്റിയെന്ന് മാമിയുടെ കുടുംബം ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഇത് പരാതിയായി നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.
മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21 നാണ്. ഈ കേസില്‍ എഡിജിപി അജിത്കുമാര്‍ ഇടപെട്ടു എന്ന് പി.വി. അന്‍വര്‍ എംഎല്‍എ ആരോപിച്ചിരുന്നു.
സിബിഐ അന്വേഷണം വേണമെന്ന് മാമിയുടെ ഭാര്യ റുക്സാന ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ ഇനി എന്ത് നിലപാട് സ്വീകരിക്കണമെന്നത് നിയമവിദ്ഗരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കുടുംബം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: