ഹനോയ്: ലോകത്തെ ഏറ്റവും സ്വാധീനമുള്ള ബുദ്ധ സന്യാസിമാരില്‍ ഒരാളായ തിച്ച് നാട്ട് ഹാന്‍(95) അന്തരിച്ചു.തന്റെ ആത്മീയ യാത്ര ആരംഭിച്ച വിയറ്റ്നാമിന്റെ ബുദ്ധമത കേന്ദ്രവുമായ ഹ്യൂവിലെ ടു ഹിയു ക്ഷേത്രത്തില്‍ വച്ചായികരുന്നു അന്ത്യമെന്ന് അദ്ദേഹം സ്ഥാപിച്ച് സെന്‍ ടീച്ചിങ് ഓര്ഗനൈസേഷന് പ്രസ്താവനയില്‍ അറിയിച്ചു. കവിയും സമാധാന പ്രവര്‍ത്തകനുമായിരുന്നു ഹാന്‍ വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്ത ശേഷം ഏകദേശം 40 വര്‍ഷത്തോളം പ്രവാസത്തിലായിരുന്നു. ബുദ്ധമതത്തെ ലോകത്ത് ഇത്രയധികം പ്രചാരത്തിലാക്കാന്‍ പ്രവര്‍ത്തിച്ച സന്യാസിവര്യനായിരുന്നു ഹാന്‍. ദലൈലാമയ്ക്ക് പിന്നില്‍ രണ്ടാമനായി കണക്കാക്കപ്പെട്ടിരുന്നു.
സൗമ്യവും എന്നാല്‍ ശക്തവുമായ സ്വരത്തില്‍ ‘നിങ്ങളുടെ കാലുകൊണ്ട് ഭൂമിയെ ചുംബിക്കുന്നതുപോലെ നടക്കേണ്ടതിന്റെ’ ആവശ്യകതയെ കുറിച്ച് താത്വകമായി ആയിരുന്നു അദ്ദേഹത്തെ പ്രഭാഷണങ്ങള്‍. മനനം, ധ്യാനം എന്നിവയെക്കുറിച്ച് നൂറിലധികം പുസ്തകങ്ങളുടെ രചയിതാവായിരുന്നു അദ്ദേഹം.
ഏഴ് ഭാഷകള്‍ സംസാരിക്കുന്ന തിച് നാറ്റ് ഹാന്‍ 1960 കളുടെ തുടക്കത്തില്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍, കൊളംബിയ സര്‍വകലാശാലകളില്‍ പ്രഭാഷണം നടത്തി. യുഎസ്-വിയറ്റ്നാം യുദ്ധത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ അദ്ദേഹം 1963-ല്‍ വിയറ്റ്നാമിലേക്ക് മടങ്ങി. നിരവധി സന്യാസിമാര്‍ സ്വയം തീകൊളുത്തി യുദ്ധത്തിനേതിരേ പ്രതിഷേധിച്ചിരുന്നു. 1960 കളിലെ വിയറ്റ്നാം യുദ്ധത്തിന്റെ പാരമ്യത്തില്‍, അദ്ദേഹം യുഎസ് പൗരാവകാശ നേതാവ് മാര്ട്ടിന് ലൂഥര്‍ കിംഗിനെ കണ്ടുമുട്ടി, സംഘര്‍ഷത്തിനെതിരെ സംസാരിക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. ‘സമാധാനത്തിന്റെയും അഹിംസയുടെയും അപ്പോസ്തലന്’ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നു. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: