കൊട്ടാരക്കര: അവശനിലയില്‍ കണ്ടെത്തിയ വയോധികനെ ആശുപത്രിയില്‍ എത്തിച്ച് സേവാഭാരതി പ്രവര്‍ത്തകര്‍. കൊട്ടാരക്കര, പുലമണ്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം കടത്തിണ്ണയില്‍ അവശനിലയില്‍ കിടന്ന കണിയാംകോണം സ്വദേശി ബാബുവിനെയാണ് സേവാഭാരതി പ്രവര്‍ത്തകര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
വര്‍ഷങ്ങളായി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചെരുപ്പ് നന്നാക്കുന്ന ജോലി ചെയ്തു വരുകയായിരുന്നു ഇദ്ദേഹം. ഒരാഴ്ചയായി പനിയുള്‍പ്പെടെയുള്ള അസുഖ ബാധിതനായി കടയുടെ വശത്ത് കിടന്നിരുന്ന ഇദ്ദേഹത്തെക്കുറിച്ച് സേവാഭാരതി പ്രവര്‍ത്തകരെ നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു.
സേവാഭാരതി നഗരസഭ സമിതി പ്രസിഡന്റ്, ജെ. ആര്. അജിത്കുമാര്‍, സുനില്‍, അംബരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: