വാഷിംഗ്ടണ്‍: ഏതു നിമിഷവും ഉക്രൈനെ റഷ്യ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്കി അമേരിക്ക. ഒരു കാരണവശാലും ഉക്രൈന് ആയുധങ്ങള്‍ നല്കി തങ്ങള്‍ക്ക് നേരെ യുദ്ധത്തിന് പ്രേരിപ്പിക്കരുതെന്നും റഷ്യയും മുന്നറിയിപ്പ് നല്കി. റഷ്യന്‍ നയതന്ത്ര കാര്യാലയമാണ് വിഷയം അമേരിക്കയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് റഷ്യയും ഉക്രൈനും നടത്തിയിരിക്കുന്നത്. മേഖലയിലെ സമാധാനം സുപ്രധാനമാണ്. ഉക്രൈനിനെ ആക്രമിക്കുമെന്ന മട്ടിലാണ് റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുടിന്റെ തീരുമാനം. ഉക്രൈന് തങ്ങളുടെ ഭൂവിഭാഗം കൈക്കലാക്കിയെന്നാണ് റഷ്യയുടെ വാദം. ഉക്രൈന് വിഷയത്തില്‍ നയതന്ത്രചര്‍ച്ചകളാണ് യാഥാര്‍ത്ഥത്തില്‍ അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ ആയുധങ്ങള്‍ നല്കുകയല്ല വേണ്ടത്. ആയുധകൈമാറ്റം പരസ്യമായ യുദ്ധത്തിനുള്ള ആഹ്വാനമാണ്. അമേരിക്ക ഉക്രൈന് നിരവധി ആയുധങ്ങള്‍ കൈമാറാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവിലെ തീരുമാനം ഉടന്‍ പുന:പരിശോധിക്കണമെന്നും റഷ്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: