ശ്രീ നാരായണ ഗുരുദേവന് ആദ്യമായി അഖിലേന്ത്യാടിസ്ഥാനത്തില്‍ അര്‍ഹമായ അംഗീകാരം നല്‍കിയത് ബിജെപിയുടെ മുന്‍ഗാമിയായ ജനസംഘമാണ്. പരമേശ്വര്‍ജി, ഒ. രാജഗോപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 1968ല്‍ കോഴിക്കോട്ട് നടന്ന ജനസംഘം ദേശീയ സമ്മേളന സ്ഥലത്തിന് ശ്രീ നാരായണ നഗര്‍ എന്നായിരുന്നു പേര്: ഉത്തരേന്ത്യയില്‍ നിന്നുവന്ന പ്രതിനിധികളില്‍ ചിലര്‍ ഗുരുദേവനെക്കുറിച്ച് അന്ന് താല്‍പ്പര്യത്തോടെ എന്നോട് ചോദിച്ചിരുന്നു. മാതൃഭൂമിക്കു വേണ്ടി ആ സമ്മേളനം റിപ്പോര്‍ട്ട് ചെയ്തവരില്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ആയ ഞാനും ഉണ്ടായിരുന്നു. ഇപ്പോള്‍ റിപ്പബ്ലിക് ദിന ഘോഷയാത്രയില്‍ കേരളത്തിന്റെ കെട്ടുകാഴ്ചയില്‍ നിന്ന് ശ്രീനാരായണ പ്രതിമയെ ഒഴിവാക്കിയതിന്റെ പേരില്‍ ബഹളമുണ്ടാക്കുന്നവര്‍ ഭാരത ജനതയുടെ ഐക്യദാര്‍ഢ്യം തകര്‍ക്കാനുള്ള നിഗൂഢ പദ്ധതിയില്‍ അറിഞ്ഞും അറിയാതെയും പങ്കാളികളാകുന്നവരാണ്. ചൈനയുടേയും പാക്കിസ്ഥാന്റേയും കൈക്കൂലി നയതന്ത്രം കരുതിയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: