തിരുവനന്തപുരം: സിപിഎമ്മിന്റെ ജില്ലാ സമ്മേളനത്തില്‍ സിപിഐക്ക് എതിരെ രൂക്ഷ വിമര്‍ശനം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് കുറ്റപ്പെടുത്തല്‍. ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാനാകാത്ത പാര്‍ട്ടിയാണ് സിപിഐ. എന്നാല്‍ പലയിടത്തും സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന വിശ്വാസം അവര്‍ക്കുണ്ട് എന്നാണ് പരാമര്‍ശം.
സിപിഎമ്മില്‍ നിന്നുള്ള അസംതൃപ്തരെ സിപിഐയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നു. ജില്ലയിലെ പലയിടത്തും സിപിഎം-സിപിഐ ഭിന്നത രൂക്ഷമാണ്. സിപിഐ മത്സരിക്കുന്ന സ്ഥലങ്ങളില്‍ തോല്പ്പിക്കാനായി സിപിഎം ശ്രമിക്കുന്നെന്ന ആരോപണം സിപിഐ ഉന്നയിച്ചിട്ടുണ്ട്.
മറ്റു ഘടകകക്ഷികളുടെ പ്രവര്‍ത്തനത്തില്‍ ഒരു മതിപ്പും സിപിഎം ജില്ലാ റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മുന്‍ എംപി എ. സമ്പത്തിനെതിരെ വിമര്‍ശനമുണ്ട്. ക്യാബിനറ്റ് പദവി ഇല്ലാതായതിന് ശേഷം സംഘടനാ പ്രവര്‍ത്തനത്തില്‍ വേണ്ട ശ്രദ്ധ കാണിക്കുന്നില്ലെന്നാണ് സമ്പത്തിനെതിരായ വിമര്‍ശനം. നിലവില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ് എ. സമ്പത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: