തിരുവനന്തപുരം: പാലക്കാട്ട് സഞ്ജിത് കൊലക്കേസ് പ്രതിക്ക് നാലാം ദിവസം ജാമ്യം അനുവദിച്ച പാലക്കാട് മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിന്റെ നടപടിയെ സംബന്ധിച്ച് ഹൈകോടതി ചീഫ് ജസ്റ്റിസ് ആന്വേഷണം നടത്തണമെന്ന് അഡ്വ.എസ്.സുരേഷ് ആവശ്യപ്പെട്ടു.
രഞ്ജിത് ശ്രീനിവാസന്റേത് ഉള്‍പ്പെടെയുള്ള കൊലപാതകങ്ങള്‍ എഐഎയെ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏക്സികള്ക്കും കൈമാറണമെശ്യപ്പെട്ട് അഭിഭാഷകര്‍ നടത്തിയ മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ്. കേരളത്തിലെ ആഭ്യന്തര വകുപ്പ് പിഎഫ്ഐ ഉള്‍പ്പെടെയുള്ള ഇസ്ലാമിക ഭീകരവാദികള്‍ക്ക് വിടുപണി ചെയ്യുകയാണ്.
ജ്യൂഡിഷ്യറിയുടെ ഭാഗത്ത് നിന്ന് അസ്വാഭാവിക വിഥികള്‍ പുറത്തു വരുന്നത് ഈ സാഹചര്യത്തില്‍ പരിശോധിക്കപ്പെടണം. ഐക്യരാഷ്ട്ര സഭയുടെ പോലും ഭീകരവാദ റിപ്പോര്‍ട്ടില്‍ കേരളം പരാമര്‍ശ്ശിക്കപ്പെട്ടത് അപമാന കരമാണന്ന് എസ്.സുരേഷ് പറഞ്ഞു. അഡ്വ.എ.രാധാകഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. അഭിഭാഷകപരിഷത് ദേശീയനിര്‍വാഹക സമിതി അംഗം കെ.എസ്. രാജഗോപാല്‍, ആഖജ ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, അഡ്വ. സന്ധ്യ ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മ്യൂസിയത്ത് നിന്ന് ആരംഭിച്ച പ്രകടനതെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: