ഹരിപ്പാട്: ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിലേക്കുള്ള കാവടിയാട്ടത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.18 നാണ് തൈപ്പുയം. ക്ഷേത്രത്തി ന്റെ പരിസര പ്രദേശങ്ങളിലെ കടകളിലും, വീടുകളിലും കാവടി ഒരുക്കങ്ങളുടെ തിരക്കാണ്.
ഒറ്റക്കാവടി, ഇരട്ടക്കാവടി, അറുമുഖ കാവടി ഇങ്ങനെ ഓരോ തരത്തിലുള്ള കാവടികളാണ് അണിഞ്ഞൊരുങ്ങുന്നത്. കാവടി ചട്ടത്തിന്റെ ഭാഗങ്ങള്‍ കാഡ് ബോഡ് ഒട്ടിച്ച് മയില്‍പ്പീലി, ചെണ്ട്, അങ്ങനെ പലതരത്തിലുള്ള പൂക്കള്‍ കൊണ്ടും അലങ്കരിച്ച ചട്ടം കാവടി സ്വാമിയുടെ തോളിലേറുമ്പോള്‍ വര്‍ണ്ണങ്ങള്‍ വിരിയിക്കുന്ന ഭക്തിയില്‍ കാവടി സ്വാമി ഉറഞ്ഞു തുള്ളും.
കഴിഞ്ഞ12 വര്‍ഷത്തിലധികമായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ശ്രീ സുബ്രഹ്മണ്യ മ്യൂസിക് നടത്തി വരുന്ന പ്രജിത്കുമാര്‍ തൈപ്പൂയമാകുമ്പോള് കാവടിച്ചട്ടങ്ങള് ഒരുക്കുന്നതിന്റെ തിരക്കിലാണ്. അറുമുഖ കാവടി ഒരുക്കുന്നതിന് 1300 രൂപയും ഒറ്റകാവടിക്ക് 800 രൂപയുമാണ് ചാര്‍ജ്ജ് കൂടാതെ സ്വന്തമായി കാവടി ചട്ടം ഇല്ലാത്തവര്‍ക്ക് ഇവിടെ നിന്നുംവാടകക്കുംനല്കും. ഇത്തവണ കന്നി കാവടിക്കാര് നിരവധിയാണ് ഇതില്‍ ഏറെയും കുട്ടികളും, യുവാക്കളുമാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രായമായവരുടെ കാവടി നേര്‍ച്ച ഇത്തവണ വളരെ കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: