മങ്കൊമ്പ്: കുട്ടനാട്ടിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി 21.28 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ. തോമസ് എംഎല്‍എ അറിയിച്ചു. റി ബില്‍ഡ് കേരള ഇന്‍ഷ്യറ്റീവ് പദ്ധതി വഴിയുള്ള റോഡ് നിര്‍മാണത്തിനാണ് ഭരണാനുമതി ലഭിച്ചത്.
കൈനകരി പഞ്ചായത്തിലെ ഹോളി ഫാമിലി സ്കൂള്‍- പഴൂര്‍ ക്ഷേത്രം റോഡ് 1.35 കോടി, തോട്ടുവാത്തല ആദ്യ പാലം-ആറ്റുതീരം നടപ്പാത 1.49 കോടി, കാവാലം കാവുംപടി-പെരുമാള്‍ ജെട്ടി റോഡ് 2.01 കോടി, സെന്റ് തെരേസാസ്-നാല്പതില് കലുങ്ക് റോഡ് 1.74 കോടി, പുളിംകുന്ന് അഞ്ചങ്ങാടി പാലം-മങ്കൊമ്പ് ഗവ.എല്‍പിഎസ് റോഡ് 3.22 കോടി, വെളിയനാട് കുമരംകരി സൊസൈറ്റി റോഡ് 3.79 കോടി, പാക്കള്ളി പാലം-കാടകം റോഡ് 95 ലക്ഷം, ചമ്പക്കുളം അമ്മാറ് തോട്-പത്തില്‍ചിറ 2.50 കോടി, നീലംപേരൂര്‍ കൈനടി പള്ളി-കരുമാത്ര ക്ഷേത്രം റോഡ് 1.81 കോടി, തലവടി തേറമ്പില്‍ പടി റോഡ് 2.42 കോടി എന്നീ റോഡുകളുടെ നവീകരണത്തിനും നിര്‍മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിട്ടുള്ളത്.
സാങ്കേതിക അനുമതി നേടിയെടുത്ത് അടിയന്തരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: