ഫുട്ബാള്‍ കളിപ്പോലെ മലബാറിന്റെ തനതു സംസ്ക്കാരമായ കാളപ്പൂട്ടിന്റെ പശ്ചാത്തലത്തില്‍ മണ്ണിന്റെയും, മനുഷ്യമനസ്സിന്റെയും കഥ പറയുന്ന ‘കാളച്ചേകോന്‍ ‘എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ വീഡിയോ ഗാനം റിലീസായി. കെ എസ് ഹരിഹരന് എഴുതിയ വരികള്‍ക്ക് ഗിരീഷ് ജ്ഞാനദാസ് സംഗീതം പകര്‍ന്ന ‘ ഇടം വലം തുടി തുടി….’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
കെ.എസ് ഹരിഹരന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാളച്ചേകോന്‍’ എന്ന ചിത്രത്തില്‍ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനാവുന്നു. ആരാധ്യ സായ് ആണ് നായിക. ദേവന്, മണികണ്ഠന് ആചാരി, സുധീര്‍ കരമന, നിര്‍മ്മല്‍ പാലാഴി, ശിവജി ഗുരുവായൂര്‍, ഭീമന് രഘു, പ്രദീപ് ബാലന്, സി.ടി. കബീര്‍, പ്രമോദ് കുഞ്ഞിമംഗലം, സുനില്‍ പത്തായിക്കര, അഭിലാഷ്, ദേവദാസ് പല്ലശ്ശന, പ്രേമന്, ഗീതാ വിജയന്, ദീപ പ്രമോദ്, ശിവാനി, സൂര്യ ശിവജി, ചിത്ര, സബിത, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സംവിധായകന് കെ.എസ്. ഹരിഹരന് തന്നെ എഴുതിയ വരികള്‍ക്ക് നവാഗതനായ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസാണ് സംഗീതം പകരുന്നത്. ജയചന്ദ്രന്, സിത്താര, ഡോകടര്‍ ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ക്കു പുറമേ നടന് ഭീമന് രഘു ഒരു പാട്ട് പാടി ആദ്യമായി അഭിനയിക്കുന്നു. ശാന്തി മാതാ ക്രിയേഷന്റെ ബാനറില്‍ ഡോക്ടര്‍ ജ്ഞാന ദാസ് നിര്‍മ്മിക്കുന്ന ‘കാളച്ചേകോന്‍ ‘എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടി.എസ്. ബാബുവാണ്. അമ്പതുകള്‍ക്കു ശേഷമുണ്ടായിരുന്ന കാളപ്പൂട്ട് സംസ്കൃതിയിലേയ്ക്ക് കടന്നു ചെല്ലുന്ന ഈ സിനിമയില്‍ ഒരു ഗ്രാമത്തിന്റെ നന്മയും വിശ്വാസവും തൊട്ടറിയുന്ന ഈ ചിത്രത്തില്‍ നാലു പാട്ടുകളാണുള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ശാന്തി ജ്ഞാനദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പി.സി. മുഹമ്മദ്, എഡിറ്റര്‍- ഷമീര്‍ ഖാന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിനീഷ് നെന്മാറ, പ്രൊഡക്ഷന്‍ മാനേജര്‍-സുധീന്ദ്രന്‍ പുതിയടത്ത്, പിആര്‍ഒ- എ.എസ്. ദിനേശ്, എം.കെ. ഷെജിന്‍ ആലപ്പുഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: