കൊച്ചി : സില്‍വര്‍ലൈന്‍ പദ്ധതി വരുന്നതോടെ കേരളത്തിന്റെ മുഖഛായ തന്നെ മാറും. ഇതോടെ സംസ്ഥാനത്ത് വലിയ മാറ്റങ്ങളുണ്ടാകും. യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പദ്ധതിയുടെ ആരംഭത്തില്‍ തന്നെ നിയമസഭാ അംഗങ്ങളെ വിശ്വാസത്തില്‍ എടുത്തുകൊണ്ടാണ് കെ- റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. കൊച്ചിയില്‍ കെ- റെയിലുമായി ബന്ധപ്പെട്ട വിശദീകരണ യോഗത്തില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
വികസനം നാടിന് ആവശ്യമാണ്. വികസനത്തില്‍ താത്പ്പര്യമുള്ള എല്ലാവരും ഈ കാര്യത്തില്‍ സഹകരിക്കുകയാണ് വേണ്ടത്. ഇപ്പോ ഇത് പറ്റില്ല എന്ന നിലയെങ്കില്‍ പിന്നെ എപ്പോഴാണ് എന്നത് നമ്മള് ആലോചിക്കണം. അതേസമയം, കെ റെയില്‍ നടപ്പായില്ലെങ്കില്‍ അത് ഭാവി തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടായിരിക്കും. എതിര്‍പ്പ് ഉയര്‍ന്നു വന്നത് കൊണ്ട് മാത്രം ഒരു സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുന്നത് ശരിയല്ല.
വിഷയം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ യുഡിഎഫ് നേതാക്കളും ചില എംഎല്‍എമാരും സംശയം ഉന്നയിച്ചിരുന്നു. അവര്‍ ആദ്യമായിട്ടല്ല കെ- റെയിലിനെക്കുറിച്ച് കേള്‍ക്കുന്നത്. നിയമസഭയില്‍ അടിയന്തരപ്രമേയം ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറായിട്ടുണ്ട്. അടിയന്തരപ്രമേയത്തിന് മറുപടിയും പറഞ്ഞിട്ടുണ്ട്. വിഷയം അവതരിപ്പിച്ചപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഒട്ടേറെ ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വന്നിരുന്നു. അപ്പോഴും മറുപടി നല്‍കിയിട്ടുണ്ട്. ആ ഘട്ടത്തിലൊന്നും കെ-റെയിലിനോട് ഈ തരത്തിലുള്ള എതിര്‍പ്പ് വന്നിട്ടില്ല.
തുടക്കത്തില്‍ തന്നെ നിയമസഭാ അംഗങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടുപോയത്. ആരില്‍ നിന്നും എന്തെങ്കിലും മറച്ചുവെക്കേണ്ട കാര്യം സാധാരണ ഗതിയില്‍ വരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഉണ്ടായ പുതിയ സാഹചര്യമുണ്ട്. അതായിരിക്കാം പദ്ധതിക്കെതിരെ ഇത്തരത്തില്‍ കടുത്ത നേരത്തെ ഇല്ലാത്ത രീതിയിലുള്ള എതിര്‍പ്പുമായി വരുന്നതിന് ഇടയാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത വലിയ താമസമില്ലാതെ പൂര്‍ത്തിയാകും. നാഷണല്‍ ഹൈവേ, മലയോര ഹൈവെ, തീരദേശ പാത, ജലപാത എന്നിവയും ഇതോടൊപ്പം വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: