ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ മേല്‍പ്പാലത്തില്‍ കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സംഭവം ദൗര്‍ഭാഗ്യകരമാണ്. പാകിസ്ഥാന് അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാതെ പരിപാടി റദ്ദാക്കേണ്ടണ്ടണ്ടിവരുന്നത് നാണക്കേടാണെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് വന്‍വീഴ്ചയാണുണ്ടണ്ടായത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി രാജിവയ്ക്കണം. ആഭ്യന്തരമന്ത്രി സുഖ്ജിന്ദര്‍ സിങ് രണ്‍ധവയെ ഉടന്‍ പുറത്താക്കണം. സര്‍ക്കാര്‍ പിരിച്ചുവിടണം, അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രിയും സംഘവും പതിനഞ്ച് മിനിറ്റോളം ഫ്ളൈഓവറില്‍ കഴിഞ്ഞ ദിവസം കുടുങ്ങി കിടന്നിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത് ബികെയു ക്രാന്തികാരി (ഫൂല്) എന്ന സംഘടന ആണെന്ന് വ്യക്തമായിട്ടുണ്ട്. പാക്കിസ്ഥാന് അതിര്‍ത്തിക്ക് സമീപത്തായി പ്രധാനമന്ത്രിക്ക് സുരക്ഷാ വീഴ്ച സംഭവിച്ചത് ഏറെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ‘മോദിജി ഹൗ ഈസ് ദ് ജോഷ്’ എന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി.വി.ശ്രീനിവാസ് ട്വീറ്റു ചെയ്തതും വിവാദമായി.
എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് കുറഞ്ഞത് 10 മുതല്‍ 20 മിനിറ്റ് വരെ എടുത്തേക്കും. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മറ്റൊരു വഴിയിലൂടെ പോകാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹം തിരിച്ചുപോകാനാണ് തീരുമാനിച്ചത്. അല്ലാതെ ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആക്രമണത്തിന്റെ സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചെന്നി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ഫ്ളൈ ഓവറില്‍ 20 മിനിറ്റ് കുടുങ്ങിയതില്‍ ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ താന്‍ ജീവനോടെ തിരികെ എത്തിയതിന് മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കണമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയുടെ പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി പഞ്ചാബില്‍ എത്തിയത്.
ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്ലൈ ഓവറില്‍ കുടുങ്ങി. വന്‍സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപണം. പഞ്ചാബ് സര്‍ക്കാര്‍ മനഃപൂര്‍വം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയും ആരോപിച്ചു. പാക്കിസ്ഥാന് അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ പ്രധാനമന്ത്രിയുടെ അപായപ്പെടുത്താന്‍ ശ്രമിച്ചത് ആഘോഷിക്കുന്നത് കോണ്‍ഗ്രസിന്റെ രക്തദാഹമാണ് കാണിക്കുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: