തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ ന്യായീകരിക്കാന്‍ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനെ സിപിഎം എതിര്‍ത്തത് നഷ്ടപരിഹാരം കുറഞ്ഞതു കൊണ്ടാണെന്ന സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്റെ വാദം തള്ളി സിപിഎം മഹാരാഷ്ട്രാ ഘടകം. നഷ്ടപരിഹാരമല്ല പ്രശ്നമെന്ന് കേന്ദ്ര കമ്മറ്റി അംഗം അശോക് ധാവ്ലെ വ്യക്തമാക്കി. ജനങ്ങളുടെ പിന്തുണയില്ലാതെ പദ്ധതികള്‍ അടിച്ചേല്‍പ്പിക്കരുത് എന്നും അദ്ദേഹം വാര്‍ത്താ ചാനലിനോട് പറഞ്ഞു. കര്‍ഷകരുടെ ഭൂമി വിട്ട് നല്‍കില്ല. പദ്ധതി വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. പരിസ്ഥിതിയെ നശിപ്പിക്കാന്‍ അനുവദിക്കില്ല. വന്‍കിട പദ്ധതികള്‍ക്ക് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം മാനദണ്ഡമാകണമെന്നും അശോക് ധാവ്ലെ വ്യക്തമാക്കി.
അതിനിടെ, കെ റെയിലിനെ ന്യായീകരിച്ച് കോടിയേരി വീണ്ടും രംഗത്തെത്തിയിപുന്നു. കെ റെയില്‍ പദ്ധതിയുടെ അതിരടയാള കല്ലുകള്‍ പിഴുതു മാറ്റിയാല്‍ കേരളത്തില്‍ പദ്ധതി ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് ഒന്നും കോണ്‍ഗ്രസിനില്ല. യുദ്ധസന്നാഹമൊരുക്കുമെന്നത് വീരസ്യം പറച്ചിലാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയായി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കല്ലുകള്‍ പിഴുതു മാറ്റിയാല്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുമെന്നും കോടിയേരി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: