തിരുവനന്തപുരം: ശ്രീ നാരായണ ഗുരുദേവന്റെ ദാര്‍ശനികത പ്രത്യേക വിഷയം ആക്കിയാല്‍ സ്വയംഭരണ കോളജുകളില്‍ ഉള്‍പ്പെടെ എല്ലാ കോളജുകളിലും പഠിപ്പിക്കാന്‍ തയ്യാറാണെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലീമിസ് കാതോലിക്ക ബാവ. 89-ാമത് ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള ശ്രീനാരായണ ദാര്‍ശനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീ നാരായണഗുര ഓപ്പണ്‍ യൂണിവേഴ്സിറ്റി ഗുരുദേവ ദര്‍ശനത്തെ കുറിച്ചുള്ള പാഠ്യപദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മുബാറക് പാഷ മുഖ്യാതിഥിയായി. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി അടുത്തവര്‍ഷം ആരംഭിക്കുന്ന 12 ഡിഗ്രി കോഴ്സുകളില്‍ ഒന്ന് ഗുരുദേവ ദര്‍ശനം ആണെന്ന് മുബാറക് പാഷ പറഞ്ഞു. വൈദ്യുതി ബോര്‍ഡ് ചെയര്മാന് ബി. അശോക് അധ്യക്ഷനായി.
ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രം ഡയറക്ടര്‍ ബി. സുഗീത, യോഗക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. സുബ്രഹ്മണ്യന് നമ്പൂതിരി, വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് ടി. രാധാകൃഷ്ണന്, ശ്രീനാരായണ സഹോദരസംഘം ജനറല്‍ സെക്രട്ടറി എ. ലാല്‍ സലാം, പുഷ്പവതി പൊയ്പാടത്ത്, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ, തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രകാശം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: