ന്യൂദല്‍ഹി: യുഎപിഎ കേസില്‍ ഗുരുതരമായ കുറ്റാരോപണങ്ങള്‍ നേരിടുന്ന സിദ്ദിഖ് കാപ്പനെതിരെ യുപി പൊലീസിന്റെത് ഗുരുതരമായ കണ്ടെത്തലുകളും ആരോപണങ്ങളുമാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇതെല്ലാം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊടും ഭീകരന് ഡാനിഷ് അബ്ദുല്ലയുടെ കൂട്ടാളിയാണ് കാപ്പന്, തീവ്രവാദത്തിനു സോഫ്റ്റ്വെയര് പ്രയോജനപ്പെടുത്തുന്നതിനുള്ള പരിശീലനം വിദേശത്തു നിന്നു സിദ്ദിഖ് കാപ്പനു ലഭിച്ചത്, ദക്ഷിണാഫ്രിക്കയിലും ജോര്‍ജിയയിലും ഗള്‍ഫ് രാജ്യങ്ങളിലും കാപ്പന് നടത്തിയ വിദേശയാത്രകള്‍ ആരുടെ ചെലവില്‍ തുടങ്ങിയവയക്കൊക്കെ കൃത്യമായ തെളുവുകള്‍ യുപി പോലീസ് കണ്ടെത്തി. മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഭീകര പ്രവര്‍ത്തനമാണ് സിദ്ദിഖ് കാപ്പന് നടത്തിയതെന്നു കൃത്യമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ കുറ്റം ചുമത്തിയിട്ടുള്ളത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് മഥുര സെഷന്‍സ് കോടതിയില്‍ നിന്നു ലക്നൗവിലെ എന്‍ഐഎ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയിട്ടുണ്ട്. കാപ്പനെയും കൂട്ടുപ്രതികളെയും മഥുര ജയിലില്‍ നിന്നു ലക്നൗ ജയിലിലേക്കും മാറ്റി.
ഇതെല്ലാം മറച്ചുവെച്ച് കെയുഡബ്ല്യൂജെ -സര്‍ക്കാര്‍ ഫണ്ട്, ബാങ്ക് തിരിമറി രേഖകളുടെ പേരിലാണ് യുപി പൊലീസ് കുറ്റം ചുമത്തിയതെന്ന ഉളുപ്പില്ലാത്ത പ്രചരണം നടത്തുന്നതിനു പിന്നില്‍ ദുരുദ്ദേശമാണ്. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടുമായുള്ള അന്തര്‍ധാര അത്ര ശക്തമാണ് എന്നതിന്റെ നേര്‍തെളിവുകൂടിയാണിത്
കൊടും ഭീകരന് ഡാനിഷ് അബ്ദുല്ലയുടെ കൂട്ടാളി.
ഒളിവില്‍ കഴിഞ്ഞിരുന്ന സിമി ഭീകരന് ഡാനിഷ് അബ്ദുല്ലയുമായി നിരന്തരം ബന്ധം പുലര്‍ത്തി. സിദ്ദിഖ് കാപ്പന്റെ ഫോണ്‍ രേഖയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിലെടുത്ത ശേഷമാണ് അത് കള്ളപ്പേരില്‍ ഒളിച്ചു കഴിഞ്ഞിരുന്ന ഡാനിഷ് അബ്ദുല്ലയാണെന്ന് യുപി പൊലീസ് കണ്ടെത്തിയത്. സിമിയുടെ ബോംബ് സ്ഫോടന കേസുകളില്‍ പ്രതിയായ ഡാനിഷ് അബ്ദുല്ല പിടികിട്ടാ പുള്ളിയായി കഴിയുകയായിരുന്നു. ഡല്‍ഹി കലാപത്തില്‍ വരെ ആസൂത്രകനായിരുന്ന ഡാനിഷ് അബ്ദുല്ലയുടെ നിര്‍ദേശാനുസരമാണ് കാപ്പന് പ്രവര്‍ത്തിച്ചിരുന്നത്. ഹത്രാസ് കേസില്‍ കാപ്പനൊപ്പം പ്രതിയായി ഡാനിഷ് അബ്ദുല്ലയും ജയിലിലായി.
പോപ്പുലര്‍ ഫ്രണ്ടിന് വിദേശ ഫണ്ട് എത്തിച്ചിരുന്ന റൗഫ് ഷെറീഫുമായുള്ള ബന്ധം
പോപ്പുലര്‍ ഫ്രണ്ട് വിദേശത്തു നിന്നു ഫണ്ടു കടത്തുന്നതിനു ഉപയോഗിച്ചിരുന്നത് ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെറീഫിന്റെ പേരില്‍ ഗള്‍ഫിലുളള ബിസിനസ് അക്കൗണ്ടുകളിലൂടെയാണെന്നു വെളിപ്പെട്ടത് കാപ്പനെ ചോദ്യം ചെയ്തപ്പോഴാണ്. ഹത്രാസില്‍ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പോയ സിദ്ദിഖ് കാപ്പനും സംഘത്തിനുമായി കാര്‍ വാങ്ങാനും ചെലവിനുമുള്ള പണം ലഭ്യമാക്കിയത് റൗഫ് ഷെരീഫാണ്. സിദ്ദിഖ് കാപ്പന് പിടിയിലായതിനു പിന്നാലെ വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ച റൗഫിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ഇഡി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദേശത്തു കാര്യമായി ബിസിനസ് ഒന്നുമില്ലാത്ത റൗഫ് ഷെറീഫിന്റെ അക്കൗണ്ട് മുഖേന 100 കോടിയിലധികം രൂപയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലെത്തിച്ചത്. റൗഫ് ഷെറീഫും ഹത്രാസ് കേസില്‍ പ്രതിയായി യുപി ജയിലിലുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡും ഭീകര പരിശീലവും വെളിപ്പെട്ടു.
പോപ്പുലര്‍ ഫ്രണ്ടിന്റെ പോഷക സംഘടനയായ എന്‍സിഎച്ച്ആര്‍ഒയുടെ ഡല്‍ഹിയിലെ ഓഫിസില്‍ സിദ്ദിഖ് കാപ്പനൊപ്പം താമസിച്ചിരുന്ന അന്‍ഷാദ് ബദറുദ്ദീനും ഫിറോസ് ഖാനും പിടിയിലാകാന്‍ ഇടയാക്കിയതും സിദ്ദിഖ് കാപ്പനുമായുള്ള നിരന്തര ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. യുപി പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ നിരീക്ഷണത്തിലായ ഇരുവരും യുപി ഭീകരവിരുദ്ധ സ്ക്വാഡിന്റെ പിടിയിലാകുന്നത് സ്ഫോടക വസ്തുക്കള്‍ സഹിതമാണ്. എന്‍ഐഎയും തമിഴ്നാടിലെ ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തില്‍ പത്തനാപുരത്തും റാന്നിയിലും പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ഭീകര പരിശീലനത്തെ കുറിച്ചു വിവരം ലഭിച്ചത്.
കാപ്പന്റെ ദുരൂഹമായ വിദേശയാത്രകള്‍
ഓണ്‍ ലൈന്‍ പത്രത്തിലെ തുച്ഛമായ വരുമാനത്തിലായിരുന്നു കാപ്പന് ജീവിച്ചതെന്നതു കെട്ടുകഥ മാത്രമാണ്. ദക്ഷിണാഫ്രിക്കയിലും ജോര്‍ജിയയിലും ഗള്‍ഫ് രാജ്യങ്ങളിലും കാപ്പന് നടത്തിയ വിദേശയാത്രകള്‍ ആരുടെ ചെലവിലായിരുന്നുവെന്നതിനു തെളിവുകള്‍ യുപി പൊലീസിനു ലഭിച്ചിട്ടുണ്ട്. തീവ്രവാദത്തിനു സോഫ്റ്റ്വെയര് പ്രയോജനപ്പെടുത്തുന്നതിനുള്ള പരിശീലനം വിദേശത്തു നിന്നു കാപ്പനു ലഭിച്ചതായി യുപി പൊലീസിനു തെളിവുകള്‍ കിട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: