കോട്ടയം: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്‍മദിനമായ ഡിസംബര്‍ 25ന് മഹിളാ മോര്‍ച്ച കോട്ടയത്ത് അടല്‍ജി അനുസ്മരണ ചടങ്ങും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.നിവേദിത സുബ്രഹ്മണ്യന്‍ അധ്യക്ഷയായി. മഹിളാ മോര്‍ച്ച ഈ വര്‍ഷം മുതല്‍ സംസ്ഥാനങ്ങളിലെ മികച്ച വനിതാ ജനപ്രതിനിധികള്‍ക്കായി അടല്‍ അവാര്‍ഡ്’ നല്‍കുന്നുണ്ട്. കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച എറണാകുളം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുധ, പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, പാലക്കാട് മുന്‍ നഗരസഭാ ചെയര്‍പേഴ്‌സനും ഇപ്പോഴത്തെ കൗണ്‍സിലറുമായ പ്രമീള ശശിധരന്‍, കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് മെമ്പര്‍ വസന്ത ബാലചന്ദ്രന്‍, തിരുവനന്തപുരം ജില്ലയിലെ നേമം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലതാകുമാരി എന്നീ അഞ്ച് മഹിളാ ജനപ്രതിനിധികള്‍ക്കാണ് ഈ വര്‍ഷം അവാര്‍ഡ് നല്‍കിയത്.
അഴിമതിയും, സ്വജനപക്ഷപാതവുമില്ലാത്ത വാജ്‌പേയ് സര്‍ക്കാരിന്റെ ആറ് വര്‍ഷത്തെ ഭരണം ചരിത്രത്തിലെ നാഴികകല്ലായി ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിച്ചുവെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും വച്ചുപുലര്‍ത്തുന്ന 24 പാര്‍ട്ടികളെ ഒരു മുന്നണിയുടെ കുടക്കീഴില്‍ കൊണ്ടുവന്ന് അത് വരെ ഒരു സര്‍ക്കാരിനും സാധിക്കാത്ത ഭരണപരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ വാജ്‌പേയ് സര്‍ക്കാരിനു സാധിച്ചു.
സ്ത്രീ ശാക്തീകരണത്തിനും സ്തീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അമൂല്യമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. കുടുംബശ്രീ ഉള്‍പ്പടെയുള്ള സ്ത്രീ ശാക്തീകരണ നടപടികള്‍ സ്വീകരിച്ച് സ്ത്രീ സമൂഹത്തിന്റെ സുരക്ഷ ഉറപ്പു വരുത്തിയ അടല്‍ ബിഹാരി വാജ്‌പേയ് സദ്ഭരണമെന്ന സങ്കല്പം സാക്ഷാത്ക്കരിച്ച നേതാവാണ്.
മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ജോര്‍ജ് കുര്യന്‍, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നവ്യ ഹരിദാസ്, സിനി മനോജ്, ഭാരവാഹികളായ എന്‍.രതി, അഡ്വ.രൂപാ ബാബു, രാകേന്ദു, വിനീത ഹരിഹരന്‍, സ്മിത മേനോന്‍, അഞ്ജന രഞ്ചിത്ത്, ഷൈമ പൊന്നോത്ത്, അഡ്വ.ശ്രീവിദ്യ, സി.സത്യ ലക്ഷ്മി, കോട്ടയം ജില്ലാ പ്രസിഡന്റ് ദേവകി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: