കോവിഡിനെ തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലുകള്‍ക്ക് ശേഷം മോളീവുഡ് പുത്തന്‍ ഉണര്‍വിലേക്ക്. ക്രിസ്മസില്‍ മലയാളി പ്രേക്ഷകരെ കയ്യില്‍ എടുക്കുന്നതിനായി മൂന്ന് സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി, ആസിഫ് അലിയുടെ കുഞ്ഞെല്‍ദോ, സൗബിന്റെ മ്യാവു എന്നീ ചിത്രങ്ങളാണ് നാളെ പ്രേക്ഷകരിലേക്ക് എത്തുന്നത്.
ടോവിനോ തോമസിന്റെ സൂപ്പര്‍ ഹീറോ ചിത്രം; ‘മിന്നല്‍ മുരളി’ നെറ്റ്ഫ്ളിക്സ് വഴിയാണ് റിലീസ് ചെയ്യുന്നത്. മറ്റ് രണ്ട് ചിത്രങ്ങളും തിയേറ്റര്‍ റിലീസാണ്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. ഡിസംബര്‍ 24ന് നെറ്റ്ഫ്ളിക്സിലൂടെ ലോകമെമ്പാടും ചിത്രം പ്രീമിയര്‍ ചെയ്യും. മിന്നല്‍ മുരളി എന്ന അമാനുഷികനായി ടൊവിനോ തോമസ് അഭിനയിക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്.
വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ”മിന്നല്‍ മുരളി’ എന്ന ചിത്രത്തില്‍ ടൊവിനോ തോമസിനോടൊപ്പം ഗുരു സോമസുന്ദരം, ഹരിശ്രീ അശോകന്, അജു വര്‍ഗീസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
അരുണ്‍ എആര്‍, ജസ്റ്റിന് മാത്യൂസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്, സുഷിന് ശ്യാം എന്നിവര്‍ സംഗീതം പകരുന്നു.
ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെല്‍ദോ’. സെഞ്ച്വറി ഫിലിംസ് റിലീസാമ് ചിത്രെ തിയ്യേറ്ററുകളിലെത്തിക്കുന്നത്. കല്‍ക്കി’ ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.
സുധീഷ്, സിദ്ധിഖ്, അര്ജ്ജുന് ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന് എം ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഛായാഗ്രഹണം- സ്വരുപ് ഫിലിപ്പ്, സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകരുന്നു. ക്രീയേറ്റീവ് ഡയറക്ടര്‍- വിനീത് ശ്രീനിവാസന്, ലൈന്‍ പ്രൊഡ്യൂസര്‍- വിനീത് ജെ പൂല്ലുടന്, എല്‍ദോ ജോണ്‍.
സൗബിന് സാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മ്യാവൂ’. ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന സിനിമയില്‍ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ‘മ്യാവു’ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിച്ചതാണ്.
തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന് വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. എഡിറ്റര്‍- രഞ്ജന എബ്രാഹം. വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: