ലക്‌നൗ: മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദിന്റെ ‘സണ്‍റൈസ് ഓവര്‍ നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ്’ എന്ന പുസ്തകത്തില്‍ ഹിന്ദുത്വത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ലക്‌നൗ കോടതി ഉത്തരവ്. ഖുര്‍ഷിദിന്റെ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഹിന്ദുത്വത്തെയോ ഹിന്ദുത്വത്തെയോ ഐഎസിനോടും ബോക്കോ ഹറാമിനോടും താരതമ്യം ചെയ്തതിനാല്‍ ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ശുഭാംഗി തിവാരിനല്‍കിയ പരാതിയാണ് ലക്‌നൗ കോടതിയുടെ ഉത്തരവ്.
അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശന്തനു ത്യാഗിയാണ് ഖുര്‍ഷിദിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. എഫ്‌ഐആറിന്റെ പകര്‍പ്പ് അടുത്ത മൂന്ന് ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. പുസ്തകത്തിന്റെ കൂടുതല്‍ പ്രസിദ്ധീകരണത്തിനും പ്രചാരത്തിനും എതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു പരാതി ലഖ്‌നൗ കോടതിയില്‍ സമര്‍പ്പിച്ചത്.
കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് തന്റെ പുസ്തകത്തില്‍ ഹിന്ദുത്വത്തെ ഇസ്ലാമിക ഭീകരസംഘടനകളോട് താരതമ്യം ചെയ്തത് വലിയ വിവാദമായിരുന്നു ‘സണ്‍റൈസ് ഓവര്‍ അയോധ്യ’ എന്ന തന്റെ പുസ്തകത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ് ഹിന്ദുത്വത്തെ ഇസ്ലാമിക് സ്‌റ്റേറ്റ്, ബോക്കോ ഹറാം തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകളോടാണ് ഉപമിച്ചത്.
ലോകത്തിലെ തന്നെ ഏറ്റവും തീവ്രമായ ഇസ്ലാമിക സംഘടനയാണ് ഇസ്ലാമിക് സ്‌റ്റേറ്റ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകമെമ്പാടുമുള്ള ഭീകരാക്രമണങ്ങളില്‍ അവര്‍ക്ക് പങ്കുണ്ട്. പ്രാചീന ഹിന്ദുമതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു രാഷ്‌ട്രീയ രൂപമാണ് ഹിന്ദുത്വമെന്നാണ് ഖുര്‍ഷിദ് അഭിപ്രായപ്പെട്ടത്. ഹിന്ദു മതത്തെ രാഷ്‌ട്രീയവത്കരിക്കുന്നത് ഇസ്ലാമിക ഭീകര സംഘടനകളായ ഐഎസ്‌ഐഎസിനും ബോക്കോ ഹറാമിനും തുല്യമാണെന്നും ഖുര്‍ഷിദ് പറഞ്ഞു. പുസ്തകത്തിലെ ‘ദ സാഫ്‌റഓണ്‍ സ്‌കൈ’ എന്ന അധ്യായത്തിലാണ് ഖുര്‍ഷിദ് ഈ പരാമര്‍ശം നടത്തിയത്.
രാമജന്മ ഭൂമി പ്രസ്ഥാനത്തെ അയോധ്യ സാഗാ എന്ന് പരാമര്‍ശിച്ച ഖുര്‍ഷിദ്, രാം ലല്ല വിരാജ്മാനിന് അനുകൂലമായ സുപ്രീം കോടതി വിധിയെ ഒരു വിശ്വാസം മറ്റൊരു വിശ്വാസത്തിന്റെ രീതികളെ തകിടം മറിക്കുന്നതുപോലെയാണെന്നും പറയുകയുണ്ടായി. ഋഷിമാരും സന്യാസിമാരും ആചരിച്ചു വന്ന സനാതന ധര്‍മ്മവും പ്രാചീന ഹിന്ദു മതാചാരങ്ങളും തള്ളിക്കളയുന്നതാണ് ഇപ്പോഴത്തെ ഹിന്ദുത്വം. ഇത് എല്ലാ തരത്തിലും ഇസ്ലാമിക് സ്‌റ്റേറ്റ് ബോക്കോഹറം തുടങ്ങിയ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ജിഹാദി സമീപനത്തിന് സമാനമായ രാഷ്‌ട്രീയ പതിപ്പാണെന്നും പുസ്തകത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: