കോട്ടയം: ജില്ലയെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. റിസര്‍വ് ബാങ്കിന്റെയും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബാങ്കുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടേയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
എല്ലാ ഇടപാടുകളും സുരക്ഷിതവും സുതാര്യവും സൗകര്യപ്രദവുമായി വേഗത്തില്‍ നടത്തുന്നതിന് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യുപിഐ, ക്യുആര്‍ കോഡ് തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഓട്ടോ, ടാക്‌സി, ചെറുകിട കച്ചവടക്കാര്‍, വഴിയോരക്കച്ചവടക്കാര്‍, കര്‍ഷകര്‍ തുടങ്ങി എല്ലാ ജനവിഭാഗത്തെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ പ്രാപ്തരാക്കും. ബോധവത്ക്കരണവും നല്കും.
പദ്ധതിയുടെ ലോഗോ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുരേഷ് വാക്കിയിലിന് നല്കി പ്രകാശനം ചെയ്തു. റെജി വര്‍ഗീസ്, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് മിനിമോള്‍ തോമസ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ മാനേജര്‍ ജയദേവ് നായര്‍, ജില്ലാ ലീഡ് മാനേജര്‍ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: