മാനന്തവാടി: കടുവയെ പിടികൂടാന്‍ നിയോഗിക്കപ്പെട്ട ചീഫ് വൈല്‍ഡ് വാര്‍ഡന്‍ കടുവയെ കാണാതെയും ക്ഷീരകര്‍ഷകരെ കാണാതെയും ചുരമിറങ്ങി.ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ കടുവയെ പിടികൂടുന്നതിനുള്ള സംഘത്തെ ഏകോപിപ്പിക്കുന്നതിനും മറ്റുമായി നിയോഗിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നാല് ദിവസം മുന്‍പ് ബെന്നിച്ചന്‍ തോമസ് മാനന്തവാടി എത്തിയത്.
രണ്ട് ദിവസത്തോളം മാനന്തവാടിയിൽ ഉണ്ടായിരുന്നിട്ടും ആരുമായും ബന്ധപ്പെടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തയ്യാറായില്ല. പേരിന് ഒരു ദിവസം വൈകുന്നേരം വാഹനത്തില്‍ കുറുക്കന്‍മൂല എത്തിയെങ്കിലും വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ പോലും തയ്യാറാവാതെ മടങ്ങിപ്പോയതില്‍ പ്രദേശവാസികള്‍ ഏറെ പ്രതിഷേധത്തിലാണ്.
പതിനെട്ട് വന്യമൃഗങ്ങളെ കടുവ കൊല്ലുകയും, നഷ്ടപരിഹാരം നല്‍കാനാവശ്യമായ നടപടി ഒന്നും സ്വീകരിക്കാത്തതില്‍ വനം വകുപ്പിനെതിരെ ജന രോഷം ഉയരാന്‍ സാദ്ധ്യത ഉള്ളതിനാലാണത്രെ വാഹനത്തില്‍ നിന്നും ഇറങ്ങാതിരുന്നതും വരുന്ന വിവരം ജനങ്ങളെ അറിയിക്കാതിരുന്നതും. സംസ്ഥാനത്ത് തന്നെ ഏറെ ചര്‍ച്ച വിഷയമായതാണ് കുറുക്കന്‍ മൂലയിലെ കടുവ വിഷയം. ഇരുപത്തിരണ്ട് ദിവസം പിന്നിട്ടിട്ടും കടുവയെ കണ്ടെത്താന്‍ വനം വകുപ്പിനോ ബന്ധപ്പെട്ട വകുപ്പുകള്‍ക്കോ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: