മുംബൈ: രാജ്യത്തെ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് ആർബിഐ. നിലവിലെ നിരക്കുകള്‍ തുടരാന്‍ ധനനയസമിതി തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ജിഡിപി വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുന്നതായും നടപ്പ് വര്‍ഷം വളര്‍ച്ചാ നിരക്ക് 9.5 ശതമാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും ഈ വര്‍ഷം 5.3 ശതമാനത്തിനുള്ളിലായിരിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ വ്യക്തമാക്കി. തുടർച്ചയായ ഒൻപതാം തവണയാണ് റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്താത്തത്. റിപ്പോ നിരക്ക് 4 ശതമാനമായി നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചുവെന്നാണ്. റിവേഴ്സ് റിപ്പോ നിരക്കും മാറ്റമില്ലാതെ 3.35 ശതമാനമായി നിലനിർത്തിയിട്ടുണ്ട്. ഇതോടൊപ്പം മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി, ബാങ്ക് നിരക്കുകൾ എന്നിവയിൽ മാറ്റമില്ല. ഇത് 4.25 ശതമാനമായി നിലനിർത്തിയിട്ടുണ്ട്.
ആഗോള വിപണിയിൽ കൊവിഡ്19 പകർച്ചവ്യാധി കാരണം നിരവധി വെല്ലുവിളികൾ ഉണ്ടായിട്ടുണ്ടെന്നും ഇന്ത്യയും നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അതിൽ പ്രധാന പങ്ക് വഹിക്കാൻ ആർബിഐ ശ്രമിച്ചിട്ടുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ഇപ്പോൾ നമ്മൾ കൊറോണയെ നേരിടാൻ മുന്നത്തെക്കാളും മെച്ചപ്പെട്ട നിലയിലാണെന്നും. രാജ്യത്ത് സ്വകാര്യ നിക്ഷേപം ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭം സംസ്ഥാനങ്ങളിൽ നിന്നുള്ള വരുമാനത്തെയും ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: