ലഖ്നോ: വിദേശരാജ്യങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശില്‍ വിമാനയാത്രയിലൂടെ എത്തിയ 297 യാത്രക്കാരില്‍ 13 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഈ 297 യാത്രക്കാരില്‍ ഏഴ് പേര് ഒമിക്രോണ്‍ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവരാണ്.
കാണാതായ 13 യാത്രക്കാരുടെയും മേല്‍വിലാസവും ഫോണ്‍ നമ്പറും തെറ്റായാണ് അധികൃതര്‍ക്ക് നല്കിയതെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ഈ 13 പേര്‍ക്കുള്ള തിരച്ചില്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഇവരുടെ മേല്‍വിലാസം രഹസ്യാന്വേഷണ വിഭാഗത്തിന് നല്‍കിയിട്ടുണ്ടെന്നും മീററ്റ് ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. അഖിലേഷ് മോഹന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇതിന് സമാനമായ സംഭവം ബെംഗളൂരുവിലും അരങ്ങേറിയിരുന്നു. വിദേശത്തുനിന്നും എത്തിയ 10 യാത്രക്കാരെയാണ് കാണാതായത്. അതുപോലെ ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ പൗരനായ രോഗി വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാട്ടി രക്ഷപ്പെട്ട സംഭവവുമുണ്ടായി. ഒമിക്രോണ്‍ ആസൂത്രിതമായി ഇന്ത്യയില്‍ പരത്താന്‍ ശ്രമമുണ്ടോ എന്ന് സംശയിക്കുന്ന തരത്തിലുള്ള അനുഭവങ്ങളില്‍ ആശങ്കാകുലരാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: