പനാജി: ഗോവയിലെ ഡോ ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന 52ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സിനിമാ ഷൂട്ടിങ്ങിനുള്ള ഏറ്റവും സൗഹൃദ സംസ്ഥാനത്തിനുള്ള അവാര്‍ഡ് ഉത്തര്‍പ്രദേശ് നേടി. ചലച്ചിത്ര മേളയുടെ സമാപനത്തില്‍ ഏറ്റുവാങ്ങിയ അഡീഷണല്‍ ചീഫ് സെക്രട്ടറി (വിവരം) നവനീത് സെഹ്ഗാള്‍ സര്‍ക്കാരിന് വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങി. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചേര്‍ന്നാണ് പുരസ്കാരം സമ്മാനിച്ചത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് ഭരണകൂടം സംസ്ഥാനത്ത് സിനിമയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് സെഹ്ഗാള്‍ ഈ അവസരത്തില്‍ പറഞ്ഞു.
‘ ഫിലിം സിറ്റിയില്‍, പ്രീപ്രൊഡക്ഷന്, പോസ്റ്റ്പ്രൊഡക്ഷന്‍, ഷൂട്ടിംഗ് എന്നിങ്ങനെ ഫിലിം മേക്കിംഗുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില് ഒരുക്കാനാണ് ശ്രമിക്കുന്നത്. ഫിലിം സിറ്റിയില്‍ 10,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ നിര്‍ദിഷ്ട ഫിലിം സിറ്റിക്കായി മുഖ്യമന്ത്രി യോഗി സിനിമാ രംഗത്തെ പ്രമുഖരോട് നിര്‍ദേശം തേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗറില്‍ രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റിയുടെ വികസനം പ്രഖ്യാപിച്ചതിന് ശേഷമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദിഷ്ട ഫിലിം സിറ്റിയെ കുറിച്ച് സിനിമാ രംഗത്തെ പ്രമുഖരോട് നിര്‍ദ്ദേശങ്ങള്‍ തേടിയത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 1000 ഏക്കര്‍ ഭൂമി ഇതിനകം പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. 1000 ഏക്കറില്‍ 780 ഏക്കര്‍ യമുന എക്സ്പ്രസ്വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റി ഏരിയയിലെ സെക്ടര്‍ 21ലും ബാക്കിയുള്ളത് വാണിജ്യ പ്ലോട്ടുകളുമാണ്.
ഫിലിം സിറ്റി സ്ഥാപിക്കാനുള്ള മുഖ്യമന്ത്രി യോഗിയുടെ തീരുമാനത്തെ നടി കങ്കണ റണാവത്ത്, ഗായകന് അനുപ് ജലോട്ട എന്നിവരുള്‍പ്പെടെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രശംസിച്ചിരുന്നു. നിര്‍ദിഷ്ട ഫിലിം സിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ചലച്ചിത്ര നിര്‍മ്മാതാവ് മധുര് ഭണ്ഡാര്‍ക്കറും മുഖ്യമന്ത്രി യോഗിയെ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: