ന്യൂദല്‍ഹി: മൂന്നുരാജ്യങ്ങളില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബോട്സ്വാനാ, സൗത്ത് ആഫ്രിക്ക, ഹോങ്കോങ് എന്നിവിടങ്ങളിലാണ് വകഭേദം കണ്ടെത്തിയത്. ബി.1.1529 വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ഈ രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് കര്‍ശന പരിശോധന വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്താന്‍ സംസഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ യാത്ര ഇളവുകള്‍ നിലനില്‍ക്കുന്നതിനാല്‍ അതീവ ശ്രദ്ധ ആവശ്യമാണ്. ഈ വൈറസന് പലതവണ പരിവര്‍ത്തനം വന്നിരിക്കുന്നതിനാല്‍ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഇവ ഉണ്ടാക്കും എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ബോട്സ്വാനയില് മൂന്ന് കേസുകളും, സൗത്താഫ്രിക്കയില്‍ ആറും, ഹോങ്കോങ്ങില്‍ ഒന്നും എന്ന രീതിയിലാണ് കേസുകള്‍ പുറത്തു വന്നിരിക്കുന്നത്.
ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശ പ്രകാരം ഈ രാജ്യങ്ങളും, മറ്റ് ഹൈ റിസ്ക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള രാജ്യങ്ങളില്‍ നിന്നും വരുന്ന യൗത്രക്കാര്‍ക്ക് കര്‍ശന പരിശോധന നടത്തണം എന്ന് സെക്രട്ടറി രാജേഷ് ഭൂഷന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്ത് നല്കി. ഏതെങ്കിലും സംസ്ഥാനത്ത് പരിശോധിക്കുന്ന സാമ്പിള്‍ പോസിറ്റിവ് ആയാല്‍ ഉടന്‍ തന്നെ ഐഎന്‍എസ്എസിഒജി ജീനോം സീക്കിങ് ലാബിലേക്ക് ആയക്കേണ്ടതാണ്. സംസ്ഥാനത്തെ നിരീക്ഷണ ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ സഹകരണം പരിശോധനക്ക് ആവശ്യമാണ്.കേസുകള്‍ എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രദ്ധപുലര്‍ത്തേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: