കൊല്‍ക്കത്ത: നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായി നുസ്രത്ത് ജഹാനും വ്യവസായി നിഖില്‍ ജെയിനും തമ്മിലുള്ള തുര്‍ക്കിയിലെ വിവാഹം നിയമപരമായി അസാധുവാണെന്ന് കൊല്‍ക്കത്ത കോടതി ഉത്തരവിച്ചു. താനും നുസ്രത്തും തമ്മില്‍ വിവാഹമൊന്നും നടന്നിട്ടില്ലെന്നു കാട്ടി ജെയിന് ആലിപ്പൂര്‍ കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു.
താനും നുസ്രത്തും 19/06/2019 ന് തുര്‍ക്കിയിലെ ബോഡ്റമില് വെച്ച് നടന്നതായി പറയപ്പെടുന്ന വിവാഹം നിയമപരമായി സാധുതയുള്ളതല്ലെന്നായിരുന്നു ജയിന്റെ വാദം. ഈ വാദം ആലിപ്പൂര്‍ രണ്ടാം കോടതിയിലെ സിവില്‍ ജഡ്ജി എസ് റോയ് അംഗീകരിച്ചു.
താനും ജഹാനും തങ്ങളുടെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ‘പാശ്ചാത്യഇന്ത്യന് രീതികളും ഹിന്ദു വിവാഹത്തിന്റെ ആചാരങ്ങളും പാലിച്ചുകൊണ്ട്’ ഒരു വിവാഹ പാര്‍ട്ടി ആഘോഷിച്ചുവെന്ന ജെയ്നിന്റെ വാദം കോടതി അംഗീകരിച്ചു. വിവാഹം ഒരിക്കലും തുര്‍ക്കിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയെന്നും എന്നാല്‍ പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളായെന്നും പിരിയാന്‍ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. കേസിലെ കക്ഷികള്‍, ഒരാള്‍ ഹിന്ദുവും മറ്റൊരാള്‍ മുസ്ലീമും ആയതിനാല്‍ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചിട്ടില്ല, അതിനാല്‍ അവരുടെ സമ്മതത്തോടെയുള്ള ബന്ധം വിവാഹമായി കണക്കാക്കാനാവില്ലെന്നും കോടതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: