ജോര്‍ദാന്‍: ഇറാനിയന്‍ വനിത ഫുട്ബോള്‍ ടീം ഗോള്‍കീപ്പര്‍ പുരുഷനാണെന്ന ആരോപണവുമായി ജോര്‍ദാന്‍ ഫുട്ബോള്‍ അസോസിയേഷന്. ഇറാന് ജോര്‍ദാനെതിരെ നേടിയ വിജയത്തെ തുടര്‍ന്നാണ് ആരോപണം ഉയര്‍ന്നത്. 2022 ജനുവരിയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ വനിത ലോകകപ്പിനുള്ള യോഗ്യത മത്സരത്തിലായിരുന്നു ഇരു ടീമുകളും. 4-2 എന്ന സ്കോറിനാണ് ഇറാന് വിജയം കൈവരിച്ചത്. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ കൗദേയ് രണ്ട് മികച്ച സേവുകളും നടത്തിയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇറാന് വനിതാ ഏഷ്യന്‍ കപ്പില്‍ ഇടം നേടുന്നത്. ജോര്‍ദാന്‍ ഫുട്ബോള്‍ സംഘടനയുടെ പ്രസിഡന്റ് പ്രിന്‍സ് അലി ബിന്‍ അല്‍ ഹുസൈന് കൗദേയുടെ ലിംഗ പരിശോധന നടത്താന്‍ ആവശ്യപ്പെട്ട് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനോട് കത്ത് നല്‍കിയിരുന്നു. ഈ കത്ത് എഫ്സി നിരസിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനു പ്രതികരണമായി ജോര്‍ദാന്‍ ഫുട്ബോള്‍ അസോസിയേഷന് സ്വതന്ത്ര മെഡിക്കല്‍ വിദഗ്ധരുടെ പാനലിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
എഎഫ്സി വിമന്‍സ് ഏഷ്യാ കപ്പ് മത്സരത്തിന്റെ ആര്‍ട്ടിക്കിള്‍ 47 നിയമ പ്രകാരം മത്സരത്തില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്ക് ലിംഗ പരിശോധന നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, സംശയാസ്പദമായ കളിക്കാരുടെയും ടീമിലെ മറ്റുള്ളവരുടെയും യോഗ്യതയെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര മെഡിക്കല്‍ വിദഗ്ധരുടെ പാനലിന് അവകാശമുണ്ടെന്ന് എഎഫ്സി പറഞ്ഞു.
ഇറാന് ലിംഗഭേദം, ഉത്തേജകമരുന്ന് എന്നി പ്രശ്നങ്ങളുമായി ഒരു പഴയ ചരിത്രമുണ്ടെന്നും കത്തില്‍ അവകാശപ്പെടുന്നു. ഇറാനിയന്‍ ലീഗുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനായ മൊജ്താബി ഷരീഫി 2015ല്‍ ഉന്നയിച്ച ആരോപണങ്ങളിലാണ് ഇത് സൂചിപ്പിക്കുന്നത്. ഇറാന്റെ വനിതാ ഫുട്ബോള്‍ ടീമിലെ എട്ട് അംഗങ്ങള്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്ന പുരുഷന്മാരാണെന്ന് ഷരീഫി അവകാശപ്പെട്ടു, എന്നാല്‍ ഈ ആരോപണങ്ങള്‍ ഒരിക്കലും ശരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഇത് സത്യമാണെങ്കില്‍ ഗുരുതരമായ പ്രശ്നമാണ് കാണുന്നതെന്നും മുന്‍ ഫിഫ വൈസ് പ്രസിഡന്റ് പ്രിന്‍സ് അലി അഭിപ്രായപ്പെട്ടു. ദേശീയ ടീമിലെ ഓരോ കളിക്കാരെുടെയും ഹോര്‍മോണുകളുടെ കാര്യത്തില്‍ മെഡിക്കല്‍ സംഘം ശ്രദ്ധാപൂര്‍വം പരിശോധന നടത്തിയിട്ടുണ്ടെന്നും അതിനാല്‍ ആരാധകര്‍ വിശമിക്കേണ്ട കാര്യം ഇല്ലെന്നും ഹെഡ് കോച്ചായ മറിയം ഇറാന്‍ഡോസ്റ്റ് ഇറാനിയന്‍ സ്പോര്‍ട്സ് ന്യൂസിനോട് പറഞ്ഞു. ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഫുട്ബോള്‍ ഏത് ഡോക്യുമെന്റേുകളും നല്കാന് തയ്യാറാണെന്നും ക്ലബ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: