ഖത്തര്‍: അല്‍ ജസീറ ചാനലിന്റെ ബ്യൂറോ ചീഫിനെ തടവിലാക്കി സുഡാന് സര്‍ക്കാര്‍. വ്യാജവാര്‍ത്ത നല്‍കിയതിനാണ് ബ്യൂറോ ചീഫ് അല്‍ മുസല്‍മി അല്‍ കബ്ബാസിയെ സൈന്യം തടവിലാക്കിയതെന്നാണ് സുഡാന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍, ഇക്കാര്യം അല്‍ ജസീറ ട്വീറ്റിലൂടെ തള്ളിയിട്ടുണ്ട്. മുസല്‍മിയെ സുഡാന് സൈന്യം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സുഡാന് ബ്യൂറോ ചീഫിന്റെ അറസ്റ്റിനെ അല്‍ ജസീറ അപലപിക്കുന്നു. അദ്ദേഹത്തെ എത്രയും പെട്ടെന്ന് മോചിതനാക്കണമെന്നും അല്‍ ജസീറ ട്വീറ്റ് ചെയ്തു.
മാധ്യമപ്രവര്‍ത്തകരെ ലോകത്തെവിടെയും സ്വതന്ത്രരായി ജോലി ചെയ്യാന്‍ അനുവദിക്കണം. മുസല്‍മിയുടെ സുരക്ഷ സൈന്യത്തിന്റെ ഉത്തരവാദിത്തമാണെന്നും അല്‍ ജസീറ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വ്യാജ വാര്‍ത്ത നല്കി ജനങ്ങളെ ഇളക്കിവിടാന്‍ ശ്രമിച്ചാല്‍ ഇനിയും ഇത്തരം നടപടികള്‍ നേരിടേണ്ടിവരുമെന്നാണ് സുഡാന് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ പ്രതിനിധികള്‍ അന്താരാഷ്ട്രമാധ്യമങ്ങളോട് ഇത്തരത്തില്‍ പ്രതികരിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രതികരണം നടത്താന്‍ സൈന്യം ഇതുവരെ തയാറായിട്ടില്ല.
ഒരാഴ്ച്ച മുമ്പ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങി അക്രമാസ്കതമായി പ്രതികരിച്ചിരുന്നു. ഇത് അല്‍ ജസീറയുടെ വ്യാജവാര്‍ത്തയെ തുടര്‍ന്നായിരുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ എല്ലാം തള്ളിയാണ് അല്‍ ജസീറ രംഗത്തുവന്നിരിക്കുന്നത്. ബ്യൂറോ ചീഫിന്റെ മോചനത്തിനായി എല്ലാ അന്താരാഷ്ട്ര മാധ്യമങ്ങളും സമ്മര്‍ദം ചെലുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: