തിരുവനന്തപുരം: ഇന്ത്യയെ അപമാനിക്കുന്ന തരത്തില്‍ ചിത്രീകരിച്ച കാര്‍ട്ടൂണിന് അവാര്‍ഡ് നല്കിയ കേരള ലളിത കലാ അക്കാദമിക്കെതിരെ യുവമോര്‍ച്ച ഡിജിപിക്ക് പരാതി നല്കി. കോവിഡ് മഹാമാരിയില്‍ ലോകത്തിനുതന്നെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മാതൃകയായ ഭാരതത്തെ അന്താരാഷ്ട്ര തലത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി നടത്തിയ അവാര്‍ഡ് ദാനമാണ് ഇതെന്ന് സംസ്ഥാന സെക്രട്ടറി ബി. ജി. വിഷ്ണു പരാതിയില്‍ പറഞ്ഞു.
അനൂപ് രാധാകൃഷ്ണന്റെ ദേശവിരുദ്ധ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന കാര്‍ട്ടൂണ്‍ പ്രത്യേക പരാമര്‍ശം നല്കി പുരസ്കാരം സമ്മാനിച്ചതിലൂടെ കേരള ലളിത കലാ അക്കാദമി രാജ്യത്തെ തന്നെ വെല്ലുവിളിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
ചിത്രത്തില്‍ ഇംഗ്ലണ്ട,് ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇരിക്കുന്ന ഇന്ത്യയെ തിലകവും കാവിയും ധരിച്ച പശുവായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് ഹിന്ദു മത ചിഹ്നങ്ങളേയും വിശ്വാസത്തേയും അപമാനിക്കുകയും സമൂഹത്തില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ലക്ഷ്യവുമാണ്. ഇതിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: