ചിക്കാഗോ: മലയാളിയുടെ സ്വത്വബോധം നിലനിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയെ വ്യത്യസ്ഥമാക്കുന്നുവെന്ന് എന്‍. കെ. പ്രേമചന്ദ്രന് എംപി. സംഘടനയുടെ ഒന്‍പതാമത് ദ്വിവര്‍ഷ അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സ് ചിക്കാഗൊ ഗ്ലെന്‍വ്യൂവിലെ റിനൈസന്‍സ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അേേദ്ദഹം.
മാധ്യമ രംഗത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന ഇത്തരമൊരു സമ്മേളനം കേരളത്തില്‍ നടക്കുമെന്ന് കരുതുന്നില്ല. പ്രസ് ക്ലബിന്റെ സമ്മേളനത്തില്‍ മുമ്പും പങ്കെടുത്തിട്ടുണ്ട്. സംഘടന കൈവരിച്ച വളര്‍ച്ചയും ജനപിന്തുണയും വിസ്മയാവഹം തന്നെ.
കോവിഡാനന്തരം ലോക ക്രമം തന്നെ രൂപപ്പെടുന്നു. പ്രപഞ്ചം കീഴടക്കി എന്ന് കരുതുന്ന മനുഷ്യന് സൂക്ഷ്മാണുവിന് മുമ്പില്‍ അടി പതറുന്നതാണ് നാം കണ്ടത്. അത് മനുഷ്യരാശിയുടെ തന്നെ സ്വയം വിചിന്തനത്തിന് കാരണമായി. മാനുഷികതയുടെ മഹത്വം അത് നമ്മെ പഠിപ്പിച്ചു. വരും കാലത്തും അത് തുടരാന്‍ കഴിയണം.നിഷ്പക്ഷവും നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമ പ്രവര്‍ത്തനം ഉണ്ടായാലേ ജനാധ്യപത്യം വിജയിക്കൂ പ്രേമചന്ദ്രന് പറഞ്ഞു.
മാധ്യമങ്ങളുമായി അധികം ഇടപെതാന്‍ താന്‍ താല്പര്യപ്പെടുന്നില്ലെന്നു മാണി സി. കാപ്പന് എം എല്‍ എ പറഞ്ഞു.
വലിയ ദൗത്യം നിര്‍വഹിക്കുമ്പോള്‍ തന്നെ പത്രക്കാര് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഇപ്പോഴുണ്ടെന്ന് റോജി ജോണ്‍ എം എല്‍ എ പറഞ്ഞു.
യന്ത്രവല്‍ക്കരണവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ശക്തിപ്പെടുമ്പോള്‍ തന്നെ മനുഷ്യന്റെ കരസ്പര്‍ശം ഒഴിവാക്കാവുന്നതല്ലെന്ന് ജന്മഭൂമി എഡിറ്റര്‍ കെ എന്‍ ആര് നമ്പൂതിരി ചൂണ്ടിക്കാട്ടി.
ചര്‍ച്ചകളില്‍ സംഘര്‍ഷമുണ്ടാകുമ്പോഴാണ് കൂടുതല്‍ ജനശ്രദ്ധ നേടുന്നതെന്ന് മനോരമ ടി വിയുടെ ജോണി ലൂക്കോസ് ചൂണ്ടിക്കാട്ടി. ജാതി മതി ഭിന്നതകളില്ലാത്ത സാഹോദര്യമാണ് പ്രസ്സ് ക്ലബില്‍ താന്‍ കാണുന്നതെന്ന് ഏഷ്യാനെറ്റ് ഡല്‍ഹി റസിഡന്റ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം പറഞ്ഞു.സി പ്രമോദ് കൂമാര്‍ (മാതൃഭൂമി) ശരത്ചന്ദ്രന് എസ് (കൈരളി) എന്നിവരും സംസാരിച്ചു.
സുവനീറും അതിന്റെ ഡിജിറ്റല്‍ എഡിഷനും എം എല്‍ എമാരായ മാണി സി കാപ്പനും , റോജി ജോണും ഉദ്ഘാടനം ചെയ്തു. എഡിറ്റര്‍ സജി എബ്രഹാം സൂവനീറിനെപ്പറ്റി വിവരിച്ചു.ജോഷി വള്ളിക്കളം, ഷിബു കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ബിജു എടാട്ട്, ആന്റോ കവലകല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജനറല്‍ സെക്രട്ടറി സുനില്‍ െ്രെടസ്റ്റാര്‍ ആമുഖ പ്രസംഗം നടത്തി. കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: