പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. സിനിമ തിയേറ്ററില്‍ എത്തുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന് പ്രഖ്യാപിച്ചത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നില്‍ മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നത്.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വേണ്ടിയായിരുന്നു ഷോ നടത്തിയത്. ചിത്രം കണ്ട സുചിത്ര ഇത് തീയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് അവര്‍ തന്നെ ലാലിനേയും ആന്റണിയേയും ഇക്കാര്യം സമ്മിതിപ്പിക്കുകയായിരുന്നു. മരക്കാറിന്റെ നിര്‍മാതാക്കളിലൊരാളായ വ്യവസായി റോയി സിജി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
തീരുമാനത്തില്‍ സുചിത്രയെ അഭിനന്ദിച്ച റോയി, ഡിസംബര്‍ രണ്ടിന് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നതിലുള്ള ആകാംക്ഷയിലാണെന്നും കുറിച്ചു.
മരക്കാര്‍ ആദ്യം ഒടിടിയില്‍ എത്തിക്കാനാണ് തീരുമാനിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതാക്കളുമായി മന്ത്രി സജി ചെറിയാനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാമെന്ന ധാരണയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: