അറുപത് വര്‍ഷത്തിനിടെ ബഹിരാകാശത്തെത്തുന്ന 600 ാമത്തെ വ്യക്തിയുള്‍പ്പടെ നാലു ബഹിരാകാശ യാത്രികരെ ബുധനാഴ്ച രാത്രി സ്പേസ് എക്സിന്റെ ഫാല്‍കണ്‍ 9 റാക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നാലു സഞ്ചാരികളെ രണ്ടു ദിവസം മുമ്പ് സ്പേസ് എക്സ് ഭൂമിയിലെത്തിച്ചിരുന്നു. എന്നാല്‍ ബഹിരാകാശ നിലയത്തിലേക്കുള്ള പുതുമുഖങ്ങളെ സ്വാഗതം ചെയ്യാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചില്ല. ഗള്‍ഫ് ഓഫ് മെക്സിക്കോയിലെ കാലാവസ്ഥ അനുയോജ്യമായതിനെത്തുടര്ന്ന് നാസയും സ്പേസ് എക്സും വിക്ഷേപണത്തിന്റെ സമയക്രമം മാറ്റുകയായിരുന്നു.
തങ്ങള്‍ വിചാരിച്ചതിലും മികച്ച യാത്രാനുഭവമാണ് ലഭിച്ചതെന്ന് കഴിഞ്ഞ ദിവസം പേടകം ഭ്രമണപഥത്തില്‍ എത്തിയതിനു പിന്നാലെ മിഷന് കമാന്‍ഡര്‍ രാജാ ചാരി പറഞ്ഞു. നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെയും ഈസ്റ്റ് കോസ്റ്റിലെയും കാണികള്‍ക്ക് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ വിക്ഷേപണം കാണാന്‍ അവസരമുണ്ടായിരുന്നു.
നാസയുടെ കണക്കനുസരിച്ച് ബഹിരാകാശത്തെത്തുന്ന 600-ാമത്തെ വ്യക്തി ജര്‍മ്മനിയുടെ മത്തിയാസ് മൗറര്‍ ആണ്. മൗറര്‍ ഉള്‍പ്പടെ നാലു പേരും 24 മണിക്കൂറിനുള്ളില്‍ ബഹിരാകാശ നിലയത്തിലെത്തും. ‘നക്ഷത്ത്രങ്ങള്ക്കിടയില് നിങ്ങളുടെ അവധിക്കാലം ആസ്വദിക്കൂ, നിങ്ങള്‍ പറക്കുമ്പോള്‍ തങ്ങള്‍ ഇവിടെ നിന്ന് കൈവീശി കാണിക്കുന്നുണ്ടാകുമെന്ന് പേടകം ഭ്രമണപഥത്തിലെത്തിയതിനു പിന്നാലെ സ്പേസ് എക്സ് ലോഞ്ച് ഡയറക്ടര്‍ മാര്‍ക്ക് സോള്‍ട്ടിസ് ക്രൂവിനു സന്ദേശം നല്കി.
1961 ല്‍ യൂറി ഗഗാറിന് ബഹിരാകാശത്തിലെത്തിയതിനു ശേഷം പ്രതി വര്‍ഷം പത്തു പേരാണ് ബഹിരാകാശത്തേക്കു പോകുന്നതെന്ന് മൗറര്‍ അഭിപ്രായപ്പെട്ടു. ബഹിരാകാശ ടൂറിസവും വാണിജ്യ ബഹിരാകാശ യാത്രയുടെ വികസനവും ഉണ്ടാവുന്നതോടെ വൈകാതെ തന്നെ ഇതു വര്‍ദ്ധിക്കുമെന്ന് അദേഹം കരുതുന്നു. ബഹിരകാശ യുഗത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. അദേഹം കൂട്ടിച്ചേര്‍ത്തു.
ക്രൂവിലെ മൂന്ന് പുതുമുഖങ്ങളില്‍ ഒരാളാണ് മൗറര്‍. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയില്‍ ബഹിരാകാശ യാത്രയ്ക്കായി ആദ്യം അപേക്ഷിച്ചപ്പോള്‍ അദേഹത്തിന് 51 വയസ്സായിരുന്നു പ്രായം. ഒരു മെഡിക്കല്‍ കമ്പനിയിലെ ഗവേഷണ ജോലി ഉപേക്ഷിച്ച് ബഹിരാകാശ ഏജന്‍സിയില്‍ എഞ്ചിനീയറായി ചേര്‍ന്നു. അതിനു ശേഷം 2015 ലാണ് ബഹിരാകാശ സഞ്ചാരിയായി ചേരുന്നത്.
ഈ ദൗത്യത്തിന്റെ മിഷന് കമാന്‍ഡര്‍ 44 കാരനായ രാജാ ചാരി ഒരു എയര്‍ഫോഴ്സ് കേണലാണ്. അദേഹം ഇറാഖിലെ യുദ്ധ ദൗത്യങ്ങളില്‍ ഉള്‍പ്പടെ പങ്കെടുത്ത് 25,000 മണിക്കൂറിലധികം യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുള്ള പൈലറ്റാണ്. മിഷനില്‍ ബാക്കിയുള്ള രണ്ടു പേര് 61 കാരനായ ഡോ തോമസ് മാഷ്ബണും 34 കാരിയായ കെയ്ല ബാരണുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: