ചേര്‍ത്തല: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ ഭാരവാഹികള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് നോതാക്കളില്‍ നിന്ന് മൊഴിയെടുത്തു. സംഭവം ഊതി പെരുപ്പിച്ചതെന്ന് നേതാക്കള്‍ മൊഴി നല്‍കിയതായാണ് വിവരം. തര്‍ക്കത്തില്‍ ഉള്‍പ്പെട്ട ഭാരവാഹി അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിനായി കമ്മീഷനെ നിയോഗിച്ചത്.
യോഗത്തിനിടെ കൈയാങ്കളി ഉണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ തമ്മില്‍ വ്യക്തിപരമായി ഉണ്ടായ തര്‍ക്കം യോഗത്തിന് മുന്‍പ് നേതാക്കള്‍ ഇടപെട്ട് പരിഹരിച്ചതായും കമ്മീഷന് നേതാക്കള്‍ മൊഴി നല്‍കിയതായാണ് സൂചന. രണ്ട് അംഗ കമ്മീഷന് അന്വേഷണം പൂര്‍ത്തിയാക്കി മേല്‍ ഘടകത്തിന് റിപ്പോര്‍ട്ട് കൈമാറും. സംഘത്തിലെ നിയമനം വിവാദമാക്കിയത് പാര്‍ട്ടിക്ക് ദോഷകരമായെന്ന് നേതാക്കള്‍ മൊഴി നല്‍കിയതായാണ് വിവരം.
അര്‍ഹതപ്പെട്ടവര്‍ക്കാണ് ജോലി നല്‍കിയിട്ടുള്ളതെന്നും ഇതില്‍ പാര്‍ട്ടി ഇടപെടല്‍ നടത്തിയിട്ടില്ലെന്നുമാണ് ഇവരുടെ വാദം. നേതാക്കള്‍ ഇപെട്ട് പരിഹരിച്ച വിഷയം വീണ്ടും പൊതുജന മധ്യത്തില്‍ ചര്‍ച്ചയാക്കിയത് പ്രവര്‍ത്തകരിലും അമര്‍ഷത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: