്യൂദല്ഹി: ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ കോവാക്സിന് സ്വിറ്റ്സര്‍ലാന്റിന്റെ അംഗീകാരം. യുകെയും ഉടനെ തന്നെ കോവാക്സിന് അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് കോവാക്സിന് അംഗീകരിച്ചതോടെ ഇന്ത്യക്കാരുടെ വിദേശയാത്രകളില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. യാത്രക്കാരുടെ കുറവ് കാരണം വിദേശയാത്ര വളരെ ചെലവേറിയതായിരിക്കുകയാണ്. യാത്രക്കാരുടെ കൂടിയാല്‍ മാത്രമെ യാത്രനിരക്ക് കുറയ്ക്കാന്‍ സാധിക്കൂ എന്ന് വിമാനകമ്പനികള്‍ വ്യക്തമാക്കയിരുന്നു. നവംബര്‍ പകുതിയോടെ മിക്ക പ്രമുഖ രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളെ അനുവദിച്ച് തുടങ്ങും. ഡബ്ല്യുഎച്ച്ഒ ആംഗീകരിക്കുന്നതിന് മുന്‍പ് തന്നെ 16 ഓളം രാജ്യങ്ങള്‍ കോവാക്സിന് അംഗീകരിച്ചു കഴിഞ്ഞിരുന്നു.
രാജ്യാന്തര യാത്രക്കാരെ ഉദ്ദേശിച്ച് തന്നെയാണ് ഈ രാജ്യങ്ങള്‍ എല്ലാം തന്നെ വാക്സിന് അംഗീകാരം നല്‍കീരിക്കുന്നത്. കാനഡ, യുക്കെ തുടങ്ങിയ രാജ്യങ്ങളും ദിവസങ്ങള്‍ക്കുളളില്‍ത്തന്നെ വാക്സിന് ആംഗീകാരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: