തൃശ്ശൂര്‍: ജില്ലയില്‍ വീണ്ടും അഞ്ചു കോടി രൂപയുടെ ആംബര്‍ഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ഛര്‍ദില്‍ പിടികൂടി. അഞ്ച് കോടി വിപണിവില വരുന്ന 5.300 കി.ഗ്രാം തിമിംഗല ഛര്‍ദിയാണ് തൃശ്ശൂര്‍ ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്ന് പിടികൂടിയത്.
തിമിംഗല ഛര്‍ദി എത്തിച്ച എറണാകുളം പള്ളുരുത്തി സ്വദേശി മുണ്ടക്കല്‍ വീട്ടില്‍ ബിനോജ് (30), ചാവക്കാട് അഞ്ചങ്ങാടി സ്വദേശി കറുത്ത വീട്ടില്‍ റംഷാദ് (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി എട്ടരയോടെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം സ്വകാര്യ ഹോട്ടലിന് മുന്‍വശത്ത് വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിമിംഗല ഛര്‍ദില്‍ വില്പന നടക്കുന്നതായി ഷാഡോ പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. വില്പനയ്ക്കായി സംഘം എത്തിയ വിവരമറിഞ്ഞെത്തിയ പോലീസ് ആവശ്യക്കാരെന്ന വ്യാജേന പ്രതികളെ സമീപിക്കുകയായിരുന്നു. വിവരങ്ങളറിഞ്ഞ ശേഷം പിന്നീട് ഇവരെ കസ്റ്റഡിയിലെടുത്തു.
കിലോഗ്രാമിന് ഒരു കോടി നിരക്കിലായിരുന്നു വില്‍പ്പന ഉറപ്പിച്ചിരുന്നത്. ചാവക്കാട് കേന്ദ്രീകരിച്ചുള്ള വലിയ സംഘം ഇതിന്റെ പിന്നിലുണ്ടെന്നും പോലീസ് സംശയിക്കുന്നു. എസിപിമാരായ ഗോപാലകൃഷ്ണന്, രാജേഷ് എന്നിവരുടെ നിര്‍ദ്ദേശത്തില്‍ ഈസ്റ്റ് സിഐ ലാല്‍കുമാര്‍, എസ്ഐമാരായ പ്രമോദ്, ഗീതു, ഷാഡോ പോലീസ് അംഗങ്ങളായ സുവ്രതകുമാര്‍, റാഫി, ഗോപാലകൃഷ്ണന്, രാകേഷ്, ജീവന്, പളനിസ്വാമി, ലികേഷ്, വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: