തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ നടന്ന പ്രശാന്ത് ഭൂഷണന്റെ മീറ്റ് ദ പ്രസ് വിവാദത്തില്‍. ആദ്യം മീറ്റ് ദ പ്രസിന് സമ്മതിച്ച പ്രശാന്ത് ഭൂഷന് പിന്നീട് വരില്ലന്ന് അറിയിച്ചു. അവസാനം എത്തി. പ്രസ് ക്ളബ്ബ് ഭരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പിന്നില്‍.
പ്രസ് ക്ളബ്ബിലെത്തിയാല് ഉപരോധമടക്കം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ നേരിട്ട് എത്തി ചിലര്‍ അറിയിച്ചു. .
ഇതോടെ മീറ്റ് ദ പ്രസിനെത്തില്ലെന്ന് പ്രശാന്ത് ഭൂഷന് ക്ലബ് ഭാരവാഹികളെ അറിയിച്ചു.
ക്ലബ് ഭാരവാഹികള്‍ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയതോടെ തെറ്റിദ്ധാരണ നീങ്ങിയ ഭൂഷണ് മീറ്റ് ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ക്ലബ് നടത്തുന്ന എല്ലാ സംരംഭങ്ങള്‍ക്കും ഇടങ്കോലിടുന്ന ഒരു ഗൂഡ സംഘം നടത്തിയ ഗൂഡ നീക്കമാണ് പൊളിഞ്ഞു വീണത്
തെരഞ്ഞെടുപ്പിന് മുന്‍പ് കാനം രാജേന്ദ്രന് ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ വാര്‍ത്താ സമ്മേളനങ്ങളും ഹാള്‍ പരിപാടികളും തടസ്സപ്പെടുത്തിയിരുന്നു.
തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരുടെ ഒരു കോക്കസ് മുന്‍ സെക്രട്ടറി രാധാകൃഷ്ണനെതിരെ നിലപാടെടുത്തതാണ് പ്രശ്നം. തുടര്‍ച്ചയായി രണ്ടു തവണ രാധാകൃഷ്ണന് സെക്രട്ടറിയായതോടെ എതിര്‍പ്പ് ശക്തമായി. അംഗങ്ങളുടെ വലിയ പന്തുണ സെക്രട്ടറിക്കുണ്ടായിരുന്നതിനാല് ഒന്നും ചെയ്യാനായില്ല. ചില സ്ത്രീകളെ മുന്‍ നിര്‍ത്തി സദാചാര പോലീസ് ആരോപണം ഉന്നയിച്ച്് രാഷ്ട്രീയ സ്വാധിനം ചെലുത്തി രാധാകൃഷ്ണനെതിരെ കേസെടുപ്പിക്കുന്നതില് വിജയിച്ചെങ്കിലും സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനുള്ള നീക്കം കോടതി ഇടപെടല്‍ മൂലം പൊളിഞ്ഞു. അടുത്തയിടെ നടന്ന തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മത്സരിച്ച് പാനല്‍ മഹാ ഭൂരിപക്ഷത്തോടെ ജയിച്ചു. രാധാകൃഷ്ണന് തോല്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാപക പ്രചരണം നടത്തിയിട്ടും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് പാനലിലുള്ളവരെല്ലാം ജയിച്ചത് കോക്കസിന് തിരിച്ചടിയായി.
ജനാധിപത്യമര്യാദ പാലിക്കുന്നതിനു പകരം വോട്ടു ചെയ്ത അംഗങ്ങളെ ആക്ഷേപിച്ചു കൊണ്ട് ചിലര്‍ രംഗത്തുവന്നു. പ്രസ് ക്ളബ് പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ വളഞ്ഞ വഴി തേടി. അതിന്റെ തുടര്‍ച്ചയാണ് പ്രശാന്ത് ഭൂഷണിന്റെ മീറ്റ് ദ പ്രസ് വിഷയത്തില്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: