കൊച്ചി: എന്‍ഐഎ കോടതിക്ക് മുമ്പില്‍ മുദ്രാവാക്യം മുഴക്കി മാവോയിസ്റ്റുകള്‍. എടക്കരയില്‍ മാവോയിസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികളാണ് മുദ്രാവാക്യം മുഴക്കിയത്. എടക്കരയില്‍ മാവോയിസ്റ്റ് പരീശീലന ക്യാമ്പ് സംഘടിപ്പിച്ച കേസിലാണ് തമിഴ്നാട്ടുകാരി ശുഭക്കൊപ്പം ഇവരെ കോടതിയില്‍ കൊണ്ടു വന്നത്. മുദ്രാവാക്യം വിളി തുടര്‍ന്നതോടെ പോലീസ് ഇവരെ ഉടന്‍ കോടതിക്കുള്ളിലേക്ക് കയറ്റി.
2016 സപ്തംബറിലാണ് എടക്കരയില്‍ മാവോയിസ്റ്റ് ക്യാമ്പ് നടന്നത്. സിപിഐ മാവോയിസ്റ്റ് സ്ഥാപക ദിനത്തോടനുബന്ധിച്ചായിരുന്നു ക്യാമ്പ്. ക്യാമ്പില്‍ സായുധ പരിശീലനത്തിനു പുറമെ പതാക ഉയര്‍ത്തലും പഠന ക്ലാസുകളും നടന്നു. നിലമ്പൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയായിരുന്നു പരിശീലനകേന്ദ്രം. ആഗസ്ത് 20നാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. ആന്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിച്ചിരുന്ന കേസാണ് എന്‍ഐഎ ഏറ്റെടുത്തത്. 2017 സപ്തംബര്‍ 30 നാണ് എടക്കര പൊലീസ് 19 മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കെതിരെ ക്യാമ്പുമായി ബന്ധപ്പെട്ട് കേസെടുത്തത്. പിന്നീട് ഈ കേസ് കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡും പിന്നീട് എന്‍ഐഎയും ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: