തിരുവനന്തപുരം: ആകെ30 നിയമസഭാ സീറ്റുകളിലേക്കാണ് രാജ്യത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. പകുതിയില്‍ അധികം സീറ്റിലും ജയിച്ചത് ബിജെപി. ഇതില്‍ 12 സീറ്റുകള്‍ എതിരാളികളില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. നിലവിലുണ്ടായിരുന്ന സീറ്റുകളില്‍ കൈവിട്ടത് നാലു സീറ്റുകളാണ്. അസമിലെ അഞ്ച് നിയമസഭാ സീറ്റുകളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയം കണ്ടു.
വടക്കു കിഴക്കന്‍ സംസ്ഥങ്ങളിലെ മുഴുവന്‍ (9)സീറ്റും എന്‍ഡിഎ നേടി
നാഗലാന്റില്‍ ബിജെപി ഘടകകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ഇതുള്‍പ്പെടെ 30 ല്‍ 16 സീറ്റ് ബിജെപി സംഖ്യത്തിനാണ് ലഭിച്ചത്.
കോണ്‍ഗ്രസ് കൈവശം ഇരുന്ന 6 സീറ്റുകള്‍ നഷ്ടപ്പെടുത്തി./ ആകെ ജയിച്ചത് 8 സീറ്റുകളില്‍ മാത്രം.പശ്ചിമ ബംഗാളിലെ നാല് അസംബ്ലി സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. ഹിമാചല്‍ പ്രദേശില്‍ ആണ് കോണ്‍ഗ്രസ് നേട്ടം ഉണ്ടാക്കാനായത്. രണ്ട് സിറ്റിംഗ് സീറ്റ് ഉള്‍പ്പെടെ മൂന്നിടത്തും ജയിച്ചു. ഉപതെരഞ്ഞെടുപ്പു നടന്ന ലോകസഭാ മണ്ഡലത്തിലും ജയിച്ചു.
അസം: ബിജെപി 3 നിയമസഭാ സീറ്റും സഖ്യകക്ഷിയായ യുപിപിഎല്‍ 2 സീറ്റും നേടി.
മധ്യപ്രദേശ്: ഖണ്ഡ്വ ലോക്സഭാ സീറ്റ് നിലനിര്‍ത്തിയ ബിജെപി, കോണ്‍ഗ്രസിന്റെ 2 നിയമസഭാ സീറ്റുകള്‍ പിടിച്ചെടുത്തു. ബിജെപിയുടെ നിയമസഭാ സീറ്റ് കോണ്‍ഗ്രസും പിടിച്ചെടുത്തു.
കര്‍ണാടക: ജനതാദളിന്റെ(എസ്) സീറ്റ് ബിജെപിയുംബിജെപിയുടെ നിയമസഭാ സീറ്റ് കോണ്‍ഗ്രസും പിടിച്ചെടുത്തു.
തെലങ്കാന: ഹുസൂറാബാദില്‍ ബിജെപി ടിആര്‍എസിനെ അട്ടിമറിച്ചു.
ഹിമാചല്‍പ്രദേശ്: രണ്ട് സിറ്റിംഗ് സീറ്റ് ഉള്‍പ്പെടെ മൂന്നിടത്തും ജയിച്ചു. ഉപതെരഞ്ഞെടുപ്പു നടന്ന ലോകസഭാ മണ്ഡലത്തിലും ജയിച്ചു
മേഘാലയ: 3 സീറ്റുകളും എന്‍ഡിഎ ഘടകകക്ഷികള്‍ക്ക്.
മിസോറം: എന്‍ഡിഎ ഘടകകക്ഷി മിസോ നാഷനല്‍ ഫ്രണ്ട് ജയിച്ചു
ബിഹാര്‍: 2 നിയമസഭാ സീറ്റുകളും എന്‍ഡിഎ സഖ്യകക്ഷി ജെഡിയു നിലനിര്‍ത്തി.
ബംഗാള്‍: ബിജെപിയുടെ 2 സിറ്റിങ് സീറ്റ് ഉള്‍പ്പെടെ നാലും തൃണമൂല്‍ നേടി.
രാജസ്ഥാന്: ഒരു നിയമസഭാ സീറ്റ് നിലനിര്‍ത്തിയ കോണ്‍ഗ്രസ്, മറ്റൊന്നു ബിജെപിയില്‍നിന്നു പിടിച്ചെടുത്തു.
ഹരിയാന: കേന്ദ്ര കൃഷിനിയമങ്ങളില്‍ പ്രതിഷേധിച്ചു രാജിവച്ച എല്ലേനാബാദ് സീറ്റില്‍ ഐഎന്‍എല്‍ഡിയുടെ അഭയ് ചൗട്ടാല വീണ്ടും ജയിച്ചു. കോണ്‍ഗ്രസ് മൂന്നാമതായി.
മഹാരാഷ്ട്ര: നിയമസഭാ സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തി.
ആന്ധ്ര: ബദ്വലില് വൈഎസ്ആര്‍ കോണ്‍ഗ്രസ് ബിജെപിയെ തോല്പിച്ചു.
ദാദ്ര നഗര്‍ ഹവേലി: കേന്ദ്രഭരണപ്രദേശമായ ഇവിടത്തെ ലോക്സഭാ സീറ്റിലൂടെ ശിവസേന മഹാരാഷ്ട്രയ്ക്കു പുറത്ത് ആദ്യ ലോക്സഭാ വിജയം നേടി. സ്വതന്ത്ര എംപി മോഹന്‍ ദേല്‍ക്കറുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഒഴിവില്‍ ഭാര്യ കലാബെന്‍ മോഹന്‍ ദേല്‍ക്കര്‍ ശിവസേനാ സ്ഥാനാര്‍ഥിയായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: