ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ 12,30,720 ഡോസ് വാക്സിനുകള്‍ നല്‍കിയതോടെ രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് 102.27 കോടി പിന്നിട്ടു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം 1,01,52,393 സെഷനുകളിലൂടെ രാജ്യത്തിതുവരെ നല്കിയ ആകെ വാക്സിനുകളുടെ എണ്ണം 1,02,27,12,895 ആയി.
രോഗമുക്തി നിരക്കിനൊപ്പം പുതിയ രോഗികളുടെ എണ്ണത്തിലും രാജ്യം ആശ്വാസം കണ്ടു തുടങ്ങിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,762 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,35,67,367 ആയി. ഇതോടെ ദേശീയ രോഗമുക്തി നിരക്ക് 98.18% ആയി ഉയര്‍ന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ 14,306 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 1,67,695 പേരാണ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.49 ശതമാനമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,98,397 പരിശോധനകള്‍ നടത്തി. ആകെ 60.07 കോടിയിലേറെ (60,07,69,717) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 1.24 ശതമാനമാണ്. ഇത് 31 ദിവസമായി രണ്ടു ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.43 ശതമാനമാണ്. കഴിഞ്ഞ 21 ദിവസമായി ഇത് 2 ശതമാനത്തില്‍ താഴെയും, 56 ദിവസമായി 3 ശതമാനത്തില്‍ താഴെയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: