ലഖ്നോ:ഒരേ സമയം ഒമ്പത് മെഡിക്കല്‍ കോളെജുകള്‍ തിങ്കളാഴ്ച പ്രധാനമന്ത്രി മോദി ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ ഉദ്ഘാടനം ചെയ്തതോടെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുതിയ റെക്കോഡ് സ്ഥാപിക്കുകയാണ്.
ഇന്ത്യയില്‍ ഒമ്പത് മെഡിക്കല്‍ കോളെജുകള്‍ ഒരേ സമയം ഉദ്ഘാടനം ചെയ്യപ്പെടുക എന്ന അത്ഭുതത്തിന് സാക്ഷിയാകുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായി ഇതോടെ യുപി മാറിയിരിക്കുകയാണ്. പുതുതായി 2500ല്‍ പരം ബെഡുകളും 900 മെഡിക്കല്‍ സീറ്റുകളും വഴി ഒമ്പത് മെഡിക്കല്‍ കോളെജുകള്‍ ഉത്തര്‍പ്രദേശിലെ ആരോഗ്യരംഗത്തെയും മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെയും ശക്തിപ്പെടുത്തും.
യുപിയിലെ 75 ജില്ലകളിലും കുറഞ്ഞത് ഓരോ മെഡിക്കല്‍ കോളെജുകളെങ്കിലും സ്ഥാപിക്കുക എന്നതാണ് യോഗിയുടെ സ്വപ്നം. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഭരിച്ച യുപിയില്‍ 2017 വരെ യുപിയില്‍ 1900 മെഡിക്കല്‍ സീറ്റുകളേ ലഭ്യമായിരുന്നുള്ളൂ. ഇന്നത് അയ്യായിരത്തില്‍ അധികമായി. 2017 വരെ യുപിയില്‍ ഉണ്ടായിരുന്നത് 12 മെഡിക്കല്‍ കോളെജുകള്‍ മാത്രമാണ്. 2017 മുതല്‍ 2021 വരെയുള്ള നാല് വര്‍ഷത്തെ യോഗി ഭരണത്തില്‍ ആദ്യം ഏഴ് മെഡിക്കല്‍ കോളെജുകളും തിങ്കളാഴ്ച തുറന്ന ഒമ്പത് മെഡിക്കല്‍ കോളെജുകളും ഉള്‍പ്പെടെ ആകെ 16 പുതിയ മെഡിക്കല്‍ കോളെജുകള്‍ തുറന്നു.
ഇനി 14 പുതിയ മെഡിക്കല്‍ കോളെജുകള്‍ കൂടി സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. അമേഠി, ഓരെയ്യ, ബിജ്നോര്‍, ബുലന്ദ്ശഹര്‍, ചന്ദോലി, ഗോണ്ട, കാണ്‍പൂര്‍ ദെഹാത്ത്, കൗഷാംബി, കുശിനഗര്‍, ലഖിംപൂര്‍ ഖേരി, ലളിത്പൂര്‍, പിലിബിത്, സോന്‍ഭദ്ര, സുല്‍ത്താന്‍പൂര്‍ ജില്ലകളില്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലാണ് ഈ പുതി മെഡിക്കല്‍ കോളെജുകള്‍ സ്ഥാപിക്കുക.
ആകെയുള്ള 30 സ്വകാര്യമെഡിക്കല്‍ കോളെജുകള്‍ക്ക് പുറമെ നാല് സെന്‍ട്രല്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍, റായ് ബറേലിയിലും ഗോരഖ്പൂരിലും രണ്ട് എ ഐഐഎംഎസുകളും ബനാറസ് ഹിന്ദു യുണിവേഴ്സിറ്റിയിലും അലിഗഡ് മുസ്ലിം യുണിവേഴ്സിറ്റിയിലും ഓരോരോ മെഡിക്കല്‍ കോളെജുകള്‍ എന്നിവയുണ്ട്.
16 ജില്ലകളില്‍ സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്തത്തോടെ െേമഡിക്കല് കോളെജുകള്‍ സ്ഥാപിക്കാനുള്ള നയവും യോഗി സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളെജുകള്‍ സ്ഥാപിക്കാനുള്ള ടെണ്ടറുകള്‍ വിളിച്ചുകഴിഞ്ഞു. സിദ്ധാര്‍ത്ഥ് നഗര്‍, ഇറ്റ, ഹര്‍ദോയ്, പ്രതാപ് ഗര്‍, ഫത്തേപൂര്‍, ദിയോറിയ, ഗാസിപൂര്‍, മിര്‍സാപൂര്‍, ജോന്‍പൂര്‍ എന്നിവിടങ്ങളിലായാണ് തിങ്കളാഴ്ച പുതിയ ഒമ്പത് മെഡിക്കല്‍ കോളെജുകള്‍ തുറന്നത്.
ഗോരഖ് പൂര്-ബസ്തി ഡിവിഷന് ഉള്‍പ്പെട്ട ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ യുപിയില്‍ വന്‍ മാറ്റമാണ് ഉണ്ടായത്. ഈ ഏഴ് ജില്ലകളിലെ മാത്രമല്ല, ബല്രാംപൂര്, മഹാരാജ്ഗഞ്ജ് ജില്ലകളിലുള്ളവരും നേപ്പാളില്‍ നിന്നുള്ളവരും വരെ കിഴക്കന്‍ യുപിയിലെ മെഡിക്കല്‍ കോളെജുകളെ ആശ്രയിക്കുന്ന സ്ഥിതിയാണ്. പുതുതായി ഒമ്പത് മെഡിക്കല്‍ കോളെജുകള്‍ പ്രവര്‍ത്തിക്കുന്നതോടെ ഏകദേശം അയ്യായിരം ഡോക്ടര്‍മാര്‍ക്കും പാരമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും പുതിയ തൊഴിവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
മെനിഞ്ചൈറ്റിസ് ബാധിച്ച് നിരവധി കുട്ടികള്‍ മരിച്ചതോടെ മുന്‍ സര്‍ക്കാരുകള്‍ പൂര്‍വ്വാഞ്ചലിന്റെ പ്രതിച്ഛായ ആരോഗ്യരംഗത്ത് നശിച്ചുകിടക്കുകയായിരുന്നു. എന്നാല്‍ അതേ പൂര്‍വ്വാഞ്ചല്‍ ഇപ്പോള്‍ പൗരസ്ത്യ ഇന്ത്യയുടെ പ്രകാശകിരണമായി മാറിയിരിക്കുന്നു. യോഗി സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി മസ്തിഷ്കവീക്കം പൂര്‍ണ്ണമായും ഉത്തര്‍പ്രദേശില്‍ നിന്നും തുടച്ചുനീക്കാനായി. ആയിരക്കണക്കിന് കുട്ടികള്‍ക്കാണ് ഇത് ആശ്വാസമായത്.
സിദ്ധാര്‍ത്ഥ് നഗറിലെ മെഡിക്കല്‍ കോളെജ് മാധവ് പ്രസാദ് ത്രിപാഠിയുടെ പേരിലും ദിയോറിയയിലെ മെഡിക്കല്‍ കോളെജ് മഹര്‍ഷി ദേവ്റാഹ ബാബയുടെ പേരിലും ഗാസിപൂരിലേത് വിശ്വാമിത്ര മഹര്‍ഷിയുടെ പേരിലും മിര്സാപൂരിലേത് മാ വിന്ധ്യാവാസിനിയുടെയും പ്രതാപ്ഗറിലേത് ഡോ. സോനെലാല്‍ പട്ടേലിന്റെ പേരിലും അറിയപ്പെടും. ഇറ്റയിലെ മെഡിക്കല്‍ കോളെജ് വീരാംഗന അവന്തിബായി ലോധിയുടെ പേരിലും ജോന്പൂരിലേത് മുന്‍ മന്ത്രി ഉമാനാഥ് സിംഗിന്റെ പേരിലും ഫത്തേപൂര്‍ മെഡിക്കല്‍ കോളെജ് അമര്‍ ഷഹീദ് ജോധ സിംഗ് അതയ്യ താക്കൂര്‍ ധരിയോന് സിങിന്റെ പേരിലും അറിയപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: