ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കര്‍ണാടക കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വിവാദ പരാമര്‍ശം വന്നതിന് പുറകേ മാപ്പപേക്ഷയുമായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. കര്‍ണാടക കോണ്‍ഗ്രസ് ട്വിറ്റര്‍ അക്കൗണ്ടില്‍ കഴിഞ്ഞ ദിവസം നിരക്ഷരനായ മോദി എന്ന് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിന് പിന്നാലെ നിരവധി പേര് ഇതിലെ ഭാഷയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതോടൊപ്പം ഈ പോസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. തുടര്‍ന്നാണ് ശിവകുമാര്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
രാഷ്ട്രീയ പ്രസ്താവനകളുടെ ഭാഷ സംസ്കാരവും ജനാധിപത്യ മര്യാദയും അടങ്ങിയതാകണമെന്ന വിശ്വാസമാണ് തനിക്കുള്ളതെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു വീഴ്ച സ്വീകാര്യമല്ലെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. കര്‍ണാടക കോണ്‍ഗ്രസിന്റെ ഒൗേദ്യാഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ മുഖേന ഒരു പുതിയ സോഷ്യല്‍ മീഡിയ മാനേജര്‍ നടത്തിയ അപരിഷ്കൃത ട്വീറ്റ് ആണ് മോദിയെക്കുറിച്ച് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും ഈ ട്വീറ്റ് പിന്‍വലിച്ചതായും ശിവകുമാര്‍ അറിയിച്ചു.
ഇന്നലെയാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഒപ്പിടാന്‍ കൈവിരലില്‍ മഷി മുക്കി പതിപ്പിക്കുന്ന ഒട്ടും അക്ഷരാഭ്യാസം ഇല്ലാത്തവരെ വിളിക്കുന്ന അങ്കൂത്താ ചാപ്പ് എന്ന പ്രയോഗമാണ് വിവാദമായത്. കോണ്‍ഗ്രസ് സ്കൂളുകള്‍ ഉണ്ടാക്കി, പക്ഷെ മോദി പഠിച്ചില്ല, കുട്ടികള്‍ക്ക് പഠിക്കാന്‍ വിവിധ പദ്ധതികള്‍ക്ക് കോണ്‍ഗ്രസ് രൂപം നല്കി, അവിടെയും മോദി പഠിച്ചില്ല. ഭിക്ഷാടനം നിരോധിച്ചിട്ടും ജീവിക്കാന്‍ വേണ്ടി യാചകവൃത്തി തെരഞ്ഞെടുത്തവര്‍ ഇന്ന് ജനങ്ങളെയും അതിലേക്ക് തളളിവിടുകയാണ്’. ഇതായിരുന്നു ട്വീറ്റിന്റെ പൂര്‍ണരൂപം.
ഇതിനെതിരെ ശക്തമായ മറുപടിയുമായി സംസ്ഥാന ബിജെപി ഘടകം രംഗത്ത് വന്നു. കോണ്‍ഗ്രസ് ഈ നിലവാരത്തിലേക്ക് താഴരുതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഇത്തരം അപക്വമായ ആരോപണങ്ങള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: